സംശയം തീർക്കാൻ സെൽഫി !
Wednesday, November 17, 2021 11:28 PM IST
വ്യാജ അക്കൗണ്ടുകൾ നിയന്ത്രിക്കാൻ നടപടികളുമായി ഇൻസ്റ്റഗ്രാം.
സംശയം തോന്നുന്ന അക്കൗണ്ടുകളിലെ യൂസറിനോടു വീഡിയോ സെൽഫി ആവശ്യപ്പെട്ട് വ്യാജ അക്കൗണ്ടല്ലെന്ന് ഉറപ്പിക്കാനാണു കന്പനിയുടെ പദ്ധതി.
പുതിയ അക്കൗണ്ടുകൾ തുടങ്ങുന്പോഴും സെൽഫി പരിശോധന ആവശ്യമായേക്കും. മുഖമില്ലാത്തതും മറ്റുള്ളവരുടെ ചിത്രങ്ങൾ ഉപയോഗിച്ചുള്ളതുമായ വ്യാജ അക്കൗണ്ടുകൾ പെരുകുന്ന സാഹചര്യത്തിലാണ് ഇൻസ്റ്റയുടെ സെൽഫിനീക്കം. പുതിയ ക്രമീകരണം വൈകാതെ കന്പനി ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണു റിപ്പോർട്ടുകൾ.