ബാങ്കുകളോട് മോദി- മടിച്ചുനിൽക്കാതെ കടം കൊടുക്കൂ
Thursday, November 18, 2021 11:33 PM IST
മുംബൈ: തൊഴിൽദാതാക്കൾക്കും സംരംഭകർക്കും പിന്തുണയേകുന്ന നടപടികൾ കൈക്കൊള്ളാൻ രാജ്യത്തെ ബാങ്കുകളെ ആഹ്വാനം ചെയ്തു പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡൽഹിയിൽ നടന്ന പ്രത്യേക പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
“കേന്ദ്രസർക്കാരിന്റെ വിവിധ നടപടികളുടെ ഫലമായി രാജ്യത്തെ ബാങ്കുകളുടെ ധനകാര്യസ്ഥിതി മെച്ചപ്പെട്ടിരിക്കുകയാണ്. നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കന്പനി ഉൾപ്പെടെയുള്ള പദ്ധതികൾ ബാങ്കുകളുടെ നഷ്ടഭാരം കുറയ്ക്കുന്നതിന് സഹായകരമാണ്. സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കുമെല്ലാം ഉദാരമായി വായ്പകൾ നല്കാൻ ബാങ്കുകൾ തയാറാകണം.
ബാങ്ക് വായ്പകളുടെ ലഭ്യത കൂടുന്നത് രാജ്യത്ത് തൊഴിലവസരങ്ങൾ വർധിപ്പിക്കും. ലോണ്‍ അപ്രൂവർ എന്ന പരന്പരാഗതനിലയിൽനിന്നു ലോണ്‍ ആപ്ലിക്കന്റ് എന്ന സ്ഥിതിയിലേക്ക് രാജ്യത്തെ ബാങ്കുകൾ മാറണം’’-മോദി പറഞ്ഞു.