ഐസിഎല്‍ ഫിന്‍കോര്‍പ്പിന് കൊല്ലത്ത് രണ്ടു പുതിയ ശാഖകള്‍
Friday, November 19, 2021 11:20 PM IST
കൊച്ചി: കൊല്ലത്ത് ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ പുതിയ രണ്ടു ശാഖകള്‍ ചിന്നക്കടയിലും വള്ളിക്കാവിലും പ്രവർത്തനമാരംഭിച്ചു.
ചിന്നക്കട ശാഖയുടെ ഉദ്ഘാടനം കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റും കൊല്ലം കൗണ്‍സിലര്‍ എ.കെ. സവാദും ചേര്‍ന്നും വള്ളിക്കാവ് ശാഖയുടെ ഉദ്ഘാടനം കരുനാഗപ്പിള്ളി എംഎല്‍എ സി.ആര്. മഹേഷും സ്വാമി വേദ അമൃതാനന്ദപുരിയും ചേര്‍ന്നും നിര്‍വഹിച്ചു.
ഐസിഎല്‍ ഫിന്‍കോര്‍പ് ഡയറക്ടര്‍ ശ്രീജിത്ത് പിള്ള, എജിഎം ടി. ജി. ബാബു എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.