വിദേശനാണ്യ ശേഖരത്തിൽ ഇടിവ്
Friday, November 19, 2021 11:20 PM IST
മുംബൈ: തുടർച്ചയായ രണ്ടാമത്തെ ആഴ്ചയിലും രാജ്യത്തെ വിദേശനാണ്യ ശേഖരത്തിൽ ഇടിവ്. നവംബർ 12 ന് അവസാനിച്ച ആഴ്ചയിൽ ശേഖരത്തിൽ 76.3 കോടി ഡോളറിന്റെ കുറവാണുണ്ടായത്.
ഇതോടെ ശേഖരം 6401.12 കോടി ഡോളർ ആയി ചുരുങ്ങി. മുൻ ആഴ്ചയിലും വിദേശനാണ്യശേഖരത്തിൽ 11.45 കോടി ഡോളറിന്റെ കുറവുണ്ടായിരുന്നു. വിദേശ കറൻസി ആസ്തിയിലുണ്ടായ ഇടിവാണ് മൊത്ത ശേഖരത്തിൽ കുറവ് വരുത്തിയത്. അതേസമയം, രാജ്യത്തിന്റെ സ്വർണശേഖരം14.61 കോടി ഡോളർ വർധിച്ച് 402.39 കോടി ഡോളർ ആയി.