പുത്തൻ വാഹനങ്ങൾക്കു കൂടുതൽ നികുതിയിളവ് പരിഗണനയിൽ
Tuesday, November 23, 2021 11:30 PM IST
മുംബൈ: ദേശീയ ഓട്ടോമൊബൈൽ സ്ക്രാപ്പേജ് നയ പ്രകാരം, പഴയ വാഹനംപൊളിച്ചശേഷം വാങ്ങുന്ന പുതിയ വാഹനത്തിനു കൂടുതൽ നികുതി ഇളവ് നല്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഇക്കാര്യം കേന്ദ്ര ധനമന്ത്രിയുമായി ചർച്ചചെയ്തു തീരുമാനിക്കുമെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.
“കേന്ദ്രസർക്കാരിന്റെ സ്ക്രാപ്പേജ് നയം നടപ്പാക്കുകവഴി കേന്ദ്രത്തിനും സംസ്ഥാനത്തിനും കൂടുതൽ ജിഎസ്ടി വരുമാനം ലഭിക്കും. അതുകൊണ്ടുതന്നെ വാഹനഉടമകൾക്കു കൂടുതൽ നികുതി ആശ്വസം നൽകുന്നതു പരിഗണിക്കും. സ്ക്രാപ്പേജ് സർട്ടിഫിക്കറ്റുമായി പുത്തൻ വാഹനം വാങ്ങാനെത്തുന്നവർക്കു കൂടുതൽ ഓഫറുകൾ നല്കാൻ വാഹനക്കന്പനികളും തയാറാവണം’’- ഗഡ്കരി പറഞ്ഞു.
സ്ക്രാപ്പേജ് നയ പ്രകാരം വാങ്ങുന്ന വാഹനങ്ങൾക്ക് സംസ്ഥാനങ്ങൾ റോഡ് നികുതിയിൽ 25 ശതമാനത്തോളം ഇളവ് നല്കണമെന്ന് നേരത്തെ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.