കൊച്ചി: കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന്(കെത്രിഎ) സംസ്ഥാന സമ്മേളനവും 18-ാം ജന്മദിന വാര്‍ഷികാഘോഷവും കൊച്ചി ഐഎംഎ ഹാളില്‍ നടന്നു. 2022-24 വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു.
സംസ്ഥാന പ്രസിഡന്റായി രാജു മേനോന് (മൈത്രി അഡ്വര്‍ടൈസിംഗ്, കൊച്ചി), ജനറല്‍ സെക്രട്ടറിയായി രാജീവന് എളയാവൂര് (ദേവപ്രിയ കമ്യൂണിക്കേഷന്‍സ്, കണ്ണൂര്‍), ട്രഷററായി ലാല്‍ജി വര്‍ഗീസ് (ലാല്‍ജി പ്രിന്റേഴ്സ് & അഡ്വര്‍ടൈസേഴ്സ്, കോട്ടയം) എന്നിവരെ തെരഞ്ഞെടുത്തു.
ജോണ്‍സ് പോള്‍ വളപ്പില, പ്രസൂണ്‍ രാജഗോപാല്‍, ദേവന് നായര്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരും എം.വി. അനീഷ്, സന്ധ്യാ രാജേന്ദ്രന് എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരും, ശാസ്തമംഗലം മോഹനന് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനും, രാജീവ് മന്ത്ര, പി.എം. മാത്യു എന്നിവര്‍ മെമ്പര്‍മാരുമാണ്. തുടര്‍ന്നു നടന്ന കെത്രിഎ ജന്മദിനാഘോഷ സമ്മേളനം ജെയിംസ് വളപ്പിലയുടെ അധ്യക്ഷതയില്‍ പ്രശസ്ത സിനിമാതാരം മഞ്ജു വാര്യര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
സിഐഐ കേരള ചാപ്റ്റര്‍ ചെയര്‍മാനും ബ്രാഹ്മിന്‍സ് ഫുഡ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീനാഥ് വിഷ്ണു മുഖ്യപ്രഭാഷണം നടത്തി. മുഖ്യ രക്ഷാധികാരി ജോസഫ് ചാവറ, രാജു മേനോന്, പി.ടി. ഏബ്രഹാം, ജെയിംസ് വളപ്പില, എം. രാമപ്രസാദ്, രാജീവന് എളയാവൂര് തുടങ്ങിയവര്‍ പ്രസംഗിച്ചു. പരസ്യമേഖലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ കെത്രിഎ അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. കെത്രിഎയുടെ പുതിയ ലോഗോയും പ്രകാശനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.