അക്ഷയപാത്രയുമായി ബൈജൂസ് സഹകരിക്കുന്നു
Thursday, January 20, 2022 12:23 AM IST
കൊച്ചി: ലോകത്തിലെ മുന്‍നിര എഡ്ടെക് കമ്പനിയായ ബൈജൂസ് വിദ്യാര്‍ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും നിര്‍ധനരായ കുട്ടികളുടെ ജീവിതത്തെ ശക്തിപ്പെടുത്തുന്നതിനുമായി അക്ഷയപാത്ര ഫൗണ്ടേഷനുമായി സഹകരിക്കുന്നു.
വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സ്ട്രീമിംഗ് ലൈസന്‍സുകളും സ്മാര്‍ട്ട് ക്ലാസ് റൂമുകളും നല്കി നിലവാരമുള്ളതും സാങ്കേതിക വിദ്യാധിഷ്ഠിതവുമായ പഠന പരിപാടികള്‍ ബൈജൂസ് ലഭ്യമാക്കും. സ്കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷണ പരിപാടികള്‍ വര്‍ധിപ്പിക്കുന്നതിന് അക്ഷയപാത്ര ഫൗണ്ടേഷനുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നു ബൈജൂസ് സഹസ്ഥാപകയായ ദിവ്യ ഗോകുല്‍നാഥ് പറഞ്ഞു.