അജിനോറ ബ്രാന്‍ഡ് അംബാസഡറായി മഞ്ജു വാര്യര്‍
അജിനോറയുടെ പുതിയ ലോഗോ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ ചലച്ചിത്രതാരം മഞ്ജു വാര്യര്‍ പ്രകാശനം ചെയ്യുന്നു.
Sunday, May 8, 2022 12:43 AM IST
കൊച്ചി: വിദേശ വിദ്യാഭ്യാസ-തൊഴില്‍ മേഖലയിലെ സേവനങ്ങള്‍ ലഭ്യമാക്കുന്ന വിദ്യാഭ്യാസ ശൃംഖലയായ അജിനോറയുടെ ബ്രാന്‍ഡ് അംബാസഡറായി ചലച്ചിത്രതാരം മഞ്ജു വാര്യര്‍. ബ്രാന്ഡിംഗുകളിലും പരസ്യങ്ങളിലും മഞ്ജു വാര്യര്‍ ആയിരിക്കും കമ്പനിയുടെ മുഖം.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അജിനോറയുടെ പുതിയ ലോഗോയും അജിനോറ ലേണിംഗ് ആപ്പും മഞ്ജുവാര്യര്‍ പ്രകാശനം ചെയ്തു.അജിനോറ മാനേജിംഗ് ഡയറക്ടര്‍ അജി മാത്യു, ഡയറക്ടര്‍മാരായ രാഹുല്‍ രാജേന്ദ്രന്, നോര്‍വിന്‍ ലൂക്കോസ്, അജോ അഗസ്റ്റിന്, സിഇഒ അരവിന്ദ് ആര്. മേനോന് എന്നിവര്‍ സന്നിഹിതരായിരുന്നു.