മൂ​ന്നാ​റി​ലും ആ​ല​പ്പു​ഴ​യി​ലും പു​തി​യ റി​സോ​ർ​ട്ടു​ക​ളു​മാ​യി വി​ന്‍റ​ർ​ഫീ​ൽ
മൂ​ന്നാ​റി​ലും ആ​ല​പ്പു​ഴ​യി​ലും  പു​തി​യ റി​സോ​ർ​ട്ടു​ക​ളു​മാ​യി  വി​ന്‍റ​ർ​ഫീ​ൽ
Sunday, May 8, 2022 12:43 AM IST
തൃ​​ശൂ​​ർ: വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ളു​​ടെ ഇ​​ഷ്ട കേ​​ന്ദ്ര​​ങ്ങ​​ളാ​​യ മൂ​​ന്നാ​​റി​​ലും ആ​​ല​​പ്പു​​ഴ​​യി​​ലും അ​​ത്യാ​​ധു​​നി​​ക സം​​വി​​ധാ​​ന​​ങ്ങ​​ളു​​ൾ​​ക്കൊ​​ള്ളി​​ച്ച് പു​​തി​​യ റി​​സോ​​ർ​​ട്ടു​​ക​​ളു​​മാ​​യി വി​​ന്‍റ​​ർ​​ഫീ​​ൽ ഹോ​​ട്ട​​ൽ​​സ് ആ​​ൻ​​ഡ് റി​​സോ​​ർ​​ട്ട്സ്.

വി​​ന്‍റ​​ർ​​ഫീ​​ൽ വൈ​​റ്റ് മി​​സ്റ്റ്, വി​​ന്‍റ​​ർ​​ഫീ​​ൽ വെ​​നീ​​സ് എ​​ന്നീ റി​​സോ​​ർ​​ട്ടു​​ക​​ളാ​​ണ് ഉ​​ദ്ഘാ​​ട​​ന​​ത്തി​​നൊ​​രു​​ങ്ങി​​യ​​ത്. കേ​​ര​​ള വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന സ​​മി​​തി​​യു​​ടെ തൃ​​ശൂ​​ർ ജി​​ല്ലാ ക​​മ്മി​​റ്റി​​യാ​​ണ് വി​​ന്‍റ​​ർ​​ഫീ​​ൽ ഹോ​​ട്ട​​ൽ​​സ് ആ​​ന്‍റ് റി​​സോ​​ർ​​ട്ട്സി​​ന് നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന​​ത്.

മൂ​​ന്നാ​​റി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന വി​​ന്‍റ​​ർ​​ഫീ​​ൽ വൈ​​റ്റ് മി​​സ്റ്റി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നാ​​ളെ രാ​​വി​​ലെ പ​​ത്തി​​ന് വി​​ന്‍റ​​ർ​​ഫീ​​ൽ ചെ​​യ​​ർ​​മാ​​ൻ കെ.​​വി. അ​​ബ്ദു​​ൾ​​ഹ​​മീ​​ദ് നി​​ർ​​വ​​ഹി​​ക്കും. മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ എ​​ൻ.​​ആ​​ർ. വി​​നോ​​ദ് കു​​മാ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ ച​​ല​​ച്ചി​​ത്ര​​താ​​രം ബാ​​ബു​​രാ​​ജ്, കേ​​ര​​ള വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന സ​​മി​​തി സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കെ.​​എ​​ൻ. ദി​​വാ​​ക​​ര​​ൻ എ​​ന്നി​​വ​​ർ മു​​ഖ്യാ​​തി​​ഥി​​ക​​ളാ​​യി​​രി​​ക്കും. എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ പി. ​​പ​​വി​​ത്ര​​ൻ, സി​​എ​​ഫ്ഒ വി.​​ടി. ജോ​​ർ​​ജ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ക്കും.


ഹൗ​​സ് ബോ​​ട്ട് ഉ​​ൾ​​പ്പെ​​ടെ ആ​​ല​​പ്പു​​ഴ​​യി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന വി​​ന്‍റ​​ർ​​ഫീ​​ൽ വെ​​നീ​​സി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഈ ​​മാ​​സം 31ന് ​​ഉ​​ച്ച​​യ്ക്ക് ര​​ണ്ടി​​നു ന​​ട​​ക്കും. ഈ ​​വ​​ർ​​ഷം​​ത​​ന്നെ വി​​ന്‍റ​​ർ​​ഫീ​​ൽ വൈ​​ത്തി​​രി വു​​ഡ്സ് എ​​ന്ന പേ​​രി​​ൽ വ​​യ​​നാ​​ട്ടി​​ലും വി​​ന്‍റ​​ർ​​ഫീ​​ൽ മൗ​​ണ്ട​​ൻ എ​​ന്ന പേ​​രി​​ൽ കൊ​​ടൈ​​ക്ക​​നാ​​ലി​​ലും അ​​ത്യാ​​ധു​​നി​​ക സൗ​​ക​​ര്യ​​ങ്ങ​​ൾ ഉ​​ൾ​​ക്കൊ​​ള്ളി​​ച്ച റി​​സോ​​ർ​​ട്ടു​​ക​​ൾ പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങും.

കൂ​​ടാ​​തെ, കോ​​വ​​ള​​ത്ത് വി​​ന്‍റ​​ർ​​ഫീ​​ൽ ഓ​​ഷ്യ​​ൻ, ഗു​​രു​​വാ​​യൂ​​രി​​ൽ വി​​ന്‍റ​​ർ​​ഫീ​​ൽ പ്ര​​സാ​​ദം, ഊ​ട്ടി​​യി​​ൽ വി​​ന്‍റ​​ർ​​ഫീ​​ൽ ബെ​​ൽ മൗ​​ണ്ട്, പൂ​​മ​​ല​​യി​​ൽ വി​​ന്‍റ​​ർ ഗാ​​ർ​​ഡ​​ൻ റി​​സോ​​ർ​​ട്ട് എ​​ന്നി​​വ​​യും തു​​ട​​ങ്ങു​​മെ​​ന്ന് ചെ​​യ​​ർ​​മാ​​ൻ കെ.​​വി. അ​​ബ്ദു​​ൾ​​ഹ​​മീ​​ദ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.