ഇ​ല​ക്‌ട്രിക് വാ​ഹ​നം ബാ​ങ്ക് വാ​യ്പ വഴി വാ​ങ്ങി​യാ​ൽ പ​ലി​ശ​യ്ക്ക് കി​ഴി​വ്
ഇ​ല​ക്‌ട്രിക് വാ​ഹ​നം  ബാ​ങ്ക് വാ​യ്പ വഴി വാ​ങ്ങി​യാ​ൽ  പ​ലി​ശ​യ്ക്ക് കി​ഴി​വ്
Monday, May 9, 2022 1:00 AM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്
ഇ​​ല​​ക്‌​ട്രി​ക് വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ഉ​​പ​​യോ​​ഗ​​ത്തി​​ന് വ​​ൻ പ്രോ​​ത്സാ​​ഹ​​നം ആ​​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​​ൽ​​കു​​ന്ന​​ത്. ആ​​ദാ​​യ​​നി​​കു​​തി ​നി​​യ​​മ​​ത്തി​​ൽ 80 ഇ​ഇ​ബി എ​​ന്ന വ​​കു​​പ്പ​​നു​​സ​​രി​​ച്ച് ഇ​​ല​​ക്‌​ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ൾ ബാ​​ങ്ക്‌​വാ​​യ്പ ഉ​​പ​​യോ​​ഗി​​ച്ച് വാ​​ങ്ങി​​യാ​​ൽ പ​​ലി​​ശ​​യി​​ന​​ത്തി​​ൽ 1,50,000രൂ​​പ​​യു​​ടെ വ​​രെ കി​​ഴി​​വ് നി​​കു​​തി​​ദാ​​യ​​ക​​ന് മൊ​​ത്ത വ​​രു​​മാ​​ന​​ത്തി​​ൽ നി​​ന്നു ല​​ഭി​​ക്കും. വ്യ​​ക്തി​​ക​​ൾ​​ക്കാ​​ണ് ഈ ​​ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കു​​ന്ന​​ത്. ഹി​​ന്ദു​ കൂ​​ട്ടു​​കു​​ടും​​ബം, പാ​​ർ​​ട്ണ​​ർ​​ഷി​​പ്പ് ഫേ​​മു​​ക​​ൾ, ക​​ന്പ​​നി​​ക​​ൾ മു​​ത​​ലാ​​യ​​വ​​ർ​​ക്ക് ഈ ​​ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കു​​ക​​യി​​ല്ല. വ്യ​​ക്തി​​ക​​ൾ ശ​​ന്പ​​ള​​ക്കാ​​രോ ബി​​സി​​ന​​​സു​​കാ​​രോ ആ​​രു​​മാ​​യി​​ക്കോ​​ട്ടെ, ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കു​​ന്ന​​താ​​ണ്.

ബി​​സി​​ന​​സി​​ന് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​ർ വാ​​ഹ​​നം സ്വ​​ന്തം പേ​​രി​​ൽ അ​​ല്ലെ​​ങ്കി​​ൽ ബി​​സി​​ന​​സി​​ന്‍റെ പേ​​രി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​രി​​ക്ക​​ണം. ശ​​ന്പ​​ള​​ക്കാ​​രാ​​യ നി​​കു​​തി​​ദാ​​യ​​ക​​ർ​​ക്കാ​​ണ് ഇ​​തു​​കൊ​​ണ്ടു യ​​ഥാ​​ർ​​ത്ഥ ഗു​​ണം ല​​ഭി​​ക്കു​​ന്ന​​ത്. ബാ​​ങ്ക് വാ​​യ്പ എ​​ടു​​ത്ത് വാ​​ഹ​​നം വാ​​ങ്ങി​​യാ​​ൽ പ​​ലി​​ശ​​യ്ക്ക് യാ​​തൊ​​രു​​വി​​ധ കി​​ഴി​​വി​​നും അ​​ർ​​ഹ​​ത ഇ​​ല്ലാ​​തി​​രു​​ന്ന​​സ്ഥാ​​ന​​ത്ത് 80ഇ​​ഇ​​ബി അ​​നു​​സ​​രി​​ച്ച് 1,50,000 രൂ​​പ​​യു​​ടെ വ​​രെ കി​​ഴി​​വ് പ​​ലി​​ശ​​യ്ക്ക് ല​​ഭി​​ക്കും.

1,50,000 രൂ​​പ​​യ്ക്ക് മു​​ക​​ളി​​ൽ പ​​ലി​​ശ ആ​​യാ​​ലും ശ​​ന്പ​​ള​​ക്കാ​​ർ​​ക്ക് 1,50,000 രൂ​​പ​​യു​​ടെ മാ​​ത്ര​​മേ ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കു​​ക​​യു​​ള്ളൂ. എ​​ന്നാ​​ൽ വാ​​ഹ​​നം ബി​​സി​​ന​​സി​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​ർ​​ക്ക് അ​​തി​​നു​ മു​​ക​​ളി​​ലു​​ള്ള പ​​ലി​​ശ​​യ​​ട​​വും ചെ​ല​​വാ​​യി കി​​ഴി​​ക്കാം.

നി​​ബ​​ന്ധ​​ന​​ക​​ൾ


1. വാ​​ഹ​​നം വാ​​ങ്ങു​​ന്ന​​തി​​നു​​ള്ള വാ​​യ്പ ബാ​​ങ്കി​​ൽ​നി​​ന്നോ ഫി​​നാ​​ൻ​​ഷ്യ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​നു​​ക​​ളി​​ൽ​നി​​ന്നോ മാ​​ത്രം വാ​​ങ്ങി​​യി​​രി​​ക്ക​​ണം.

2. വാ​​യ്പ 1-4-2019 നും 31-3-2023 ​​നും ഇ​​ട​​യി​​ലു​​ള്ള കാ​​ല​​ഘ​​ട്ട​​ത്തി​​ൽ പാ​​​സാ​​ക്കി​​യ​​താ​​യി​​രി​​ക്ക​​ണം.

3. ഒ​​രു വാ​​ഹ​​ന​​ത്തി​​ന് മാ​​ത്ര​​മേ കി​​ഴി​​വ് ല​​ഭി​​ക്കു​​ക​​യു​​ള്ളൂ.

4. ഇ​​ല​​ക്‌‌​ട്രി​ക് വെ​​ഹി​​ക്കി​​ൾ എ​​ന്നു​​കൊ​​ണ്ടു​​ദ്ദേ​​ശി​​ക്കു​​ന്ന​​ത് പൂ​​ർ​​ണ​മാ​​യും വാ​​ഹ​​ന​​ത്തി​​ലു​​റ​​പ്പി​​ച്ച ബാ​​റ്റ​​റി​​യി​​ൽ​നി​​ന്ന് ക​​റ​​ന്‍റ് എ​​ടു​​ത്തു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തും ബ്രേ​​ക്ക് അ​​പ്ലൈ ചെ​​യ്യു​​ന്പോ​​ൾ കൈ​​ന​​റ്റി​​ക് എ​​ന​​ർ​​ജി​​യെ ഇ​​ല​​ക്‌​ട്രി​ക്ക​​ൽ എ​​ന​​ർ​​ജി ആ​​യി ക​​ണ്‍​വെ​​ർ​​ട്ടു ചെ​​യ്യു​​ന്ന​​തും ആ​​യി​​രി​​ക്ക​​ണം.

മ​​റ്റ് ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ

ഇ​​ല​​ക്‌​ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ളു​​ടെ പ്ര​​മോ​​ഷ​​നു​വേ​​ണ്ടി കേ​​ന്ദ്ര ഗ​​വ​​ണ്‍​മെ​​ന്‍റ് വ്യാ​​പ​​ക​​മാ​​യ ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ ന​​ല്കു​​ന്നു​​ണ്ട്. 2,3,4 ച​​ക്ര​​ങ്ങ​​ളു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് സ​​ബ്സി​​ഡി ഇ​​ന​​ത്തി​​ൽ ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ ന​​ല്കു​​ന്നു​​ണ്ട്. എ​​ഫ്എ​​എം ഇ ​​പേ​​സ് 2 സ്കീം ​​അ​​നു​​സ​​രി​​ച്ചു​​ള്ള ഇ​​ല​​ക്‌​ട്രി​ക് വെ​​ഹി​​ക്കി​​ൾ​​സി​​ന്‍റെ പ്ര​​മോ​​ഷ​​നു​വേ​​ണ്ടി​​യു​​ള്ള ചെ​​ല​​വു​​ക​​ൾ യൂ​​ണി​​യ​​ൻ കാ​​ബി​​ന​​റ്റ് അം​​ഗീ​​ക​​രി​​ച്ച​​താ​​ണ്. വാ​​ഹ​​ന​​ങ്ങ​​ൾ വാ​​ങ്ങു​​ന്പോ​​ൾ സ​​ബ്സി​​ഡി ന​​ൽ​​കി​​യും ജി​എ​​സ്ടി അ​ഞ്ചു ശ​ത​മാ​നം മാ​​ത്രം ചാ​​ർ​​ജ് ചെ​​യ്ത​​ും ഈ ​​സെ​​ക്ട​​റി​​നെ ഗ​​വ​​ണ്‍​മെ​​ന്‍റ് വ​​ള​​രെ​​യ​​ധി​​കം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്നു​​ണ്ട്. കൂ​​ടാ​​തെ ര​​ജി​​സ്ട്രേ​​ഷ​​ൻ ചാ​​ർ​​ജു​​ക​​ളി​​ലും റോ​​ഡ് ടാ​​ക്സി​​ലും സം​​സ്ഥാ​​ന ഗ​​വ​​ണ്‍​മെ​​ന്‍റ് ഇ​​ള​​വ് ന​​ൽ​​കു​​ന്നു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.