അപര്‍മ കുടിവെള്ള കന്പനി വ്യത്യസ്തം
Friday, June 17, 2022 11:03 PM IST
കൊച്ചി: ഗുണമേന്മയ്ക്കൊപ്പം വെള്ളത്തിന്റെ രുചിയിലും വൈവിധ്യം. ഒന്നിന് ഔഷധക്കൂട്ടുകളുടെ രുചിയാണെങ്കില്‍ ഓറഞ്ച്, സ്ട്രോബറി, ബ്ലൂബെറി തുടങ്ങിയ ഫ്ളേവേര്‍ഡ് രുചികളാണ് മറ്റുള്ളവയ്ക്ക്. കേവലം ദാഹമകറ്റുക എന്നതിനപ്പുറം ശരീരത്തിനാവശ്യമായ ധാതുക്കള്‍ കൂടി നല്കി അപര്‍മ എന്ന കുടിവെള്ള കമ്പനിയാണ് വ്യാപാര്‍ പ്രദര്‍ശന മേളയില്‍ പ്രതിനിധികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
കേരളത്തിലെ ആദ്യത്തെ ഹെര്‍ബല്‍ വാട്ടര്‍ എന്ന അവകാശവാദമാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് തുടങ്ങിയ ഘടകങ്ങളടങ്ങിയ ന്യൂട്രിയന്റ് വാട്ടര്‍, ഓറഞ്ച്, പീച്ച്, ബ്ലൂബെറി, മിന്റ്, സ്ട്രോബറി തുടങ്ങി വ്യത്യസ്ത ഫ്ളേവറുകളിലുള്ള വെള്ളം, ഇലക്ട്രോലൈറ്റുകളടങ്ങിയ സ്പോര്‍ട്സ് വാട്ടര്‍, ഉയര്‍ന്ന പിഎച്ച് മൂല്യമുള്ള ആല്‍ക്കലൈന്‍ വാട്ടര്‍, കൃഷ്ണതുളസി, കരിഞ്ചീരകം തുടങ്ങിയ ഔഷധക്കൂട്ടുകളടങ്ങിയ ഹെര്‍ബല്‍ വാട്ടര്‍ തുടങ്ങി ഏഴ് വ്യത്യസ്ത ഇനങ്ങളാണ് കമ്പനി വിപണിയിലെത്തിച്ചിട്ടുള്ളത്.
മലപ്പുറം ജില്ലയിലെ മഞ്ചേരി കേന്ദ്രമാക്കി രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ച അപര്‍മയ്ക്ക് 400, 750, 1,000 മില്ലിലിറ്റര്‍ ബോട്ടിലുകളാണുള്ളത്.