സേവനം വിപുലമാക്കി ആമസോൺ പ്രൈം
Tuesday, June 28, 2022 1:06 AM IST
കൊച്ചി: ആമസോൺ പ്രൈം കേരളത്തിൽ സേവനം വിപുലപ്പെടുത്തുന്നു. കൊച്ചിക്കു പുറമേ, കാസർഗോഡ്, പാലക്കാട്, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കണ്ണൂർ, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലുള്ളവർക്കും വിനോദം, ഷോപ്പിംഗ് തുടങ്ങി വിവിധ പ്രൈം ആനുകൂല്യങ്ങൾ ആസ്വദിക്കാൻ അവസരമൊരുക്കും.
മെമ്പർമാര്‍ക്ക് ഷോപ്പിംഗ്, വിനോദ ആനുകൂല്യങ്ങളുടെ കോംബിനേഷനുകളും ഉണ്ട്.
രാജ്യത്തെ മുഴുവൻ പിൻ കോഡുകളിലും വിൽപനക്കാരെയും ചെറുകിട ബിസിനസുകളെയും ശക്തീകരിക്കുന്ന പദ്ധതികളും ആമസോൺ പ്രൈമിലുണ്ടെന്ന് അധികൃതർ അറിയിച്ചു.