വെ​ല്ലൂ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 1.02 കോ​ടി​യു​ടെ ശ​മ്പ​ള ഓ​ഫ​ർ
Monday, August 1, 2022 11:41 PM IST
വെ​​ല്ലൂ​​ർ: വെ​​ല്ലൂ​​ർ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ടെ​​ക്നോ​​ള​​ജി (വി​​ഐ​​ടി) ചാ​​ൻ​​സ​​ല​​ർ ഡോ. ​​ജി. വി​​ശ്വ​​നാ​​ഥ​​ൻ ഈ ​​ആ​​ഴ്ച​​ത്തെ സ്ലോ​​ട്ട് 1 കാ​​മ്പ​​സ് പ്ലേ​​സ്മെ​​ന്‍റു​​ക​​ളു​​ടെ ഫ​​ലം പ്ര​​ഖ്യാ​​പി​​ച്ചു.

വെ​​ഞ്ച്വ​​ർ പി​​ന്തു​​ണ​​യു​​ള്ള ക​​ണ​​ക്റ്റ​​ഡ്-​​കാ​​ർ ഡാ​​റ്റ ആ​​ൻ​​ഡ് അ​​ന​​ലി​​റ്റി​​ക്സ് സോ​​ഫ്‌​​റ്റ്‌​​വെ​​യ​​ർ പ്ലാ​​റ്റ്ഫോം ക​​മ്പ​​നി​​യാ​​യ മോ​​ട്ടോ​​ർ​​ഖ് വി​​ഐ​​ടി​​യി​​ലെ അ​​വ​​സാ​​ന വ​​ർ​​ഷ കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​യ അ​​മി​​ത് അ​​ഗ​​ർ​​വാ​​ളി​​നും സാ​​ർ​​ത്ഥ​​ക് ഭ​​ര​​ദ്വാ​​ജി​​നും വാ​​ർ​​ഷി​​ക ശ​​മ്പ​​ള പാ​​ക്കേ​​ജാ​​യി 1.02 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഫ​​ർ ന​​ല്കി.


മു​​ഴു​​വ​​ൻ സ​​മ​​യ ഓ​​ഫ​​റു​​ക​​ൾ​​ക്കാ​​യി മൈ​​ക്രോ​​സോ​​ഫ്റ്റ് 45 വി​​ദ്യാ​​ർ​​ഥി​​ക​​ളെ തി​​ര​​ഞ്ഞെ​​ടു​​ത്തു. 2023-ലെ ​​ബി​​രു​​ദ ബാ​​ച്ചി​​നു​​ള്ള വെ​​ല്ലൂ​​ർ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ടെ​​ക്‌​​നോ​​ള​​ജി​​യി​​ൽ (വി​​ഐ​​ടി) കാ​​മ്പ​​സ് പ്ലെ​​യ്സ്മെ​​ന്‍റു​​ക​​ൾ 12-ന് ​​ആ​​രം​​ഭി​​ച്ചു. ഇ​​തി​​ൽ മൈ​​ക്രോ​​സോ​​ഫ്റ്റ്, ഡി​​ഇ ഷാ, ​​മോ​​ർ​​ഗ​​ൻ സ്റ്റാ​​ൻ​​ലി, എ​​യ​​ർ​​ബ​​ൻ​​ഡ്, മീ​​ഡി​​യ.​​നെ​​റ്റ്എ​​ന്നീ അ​​ഞ്ച് സൂ​​പ്പ​​ർ ഡ്രീം ​​ക​​മ്പ​​നി​​ക​​ൾ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.