5ജി ലേലം: റി​​ല​​യ​​ന്‍സ് ജി​​യോ ഏറ്റവും വലിയ ലേലക്കാരൻ
5ജി ലേലം: റി​​ല​​യ​​ന്‍സ്  ജി​​യോ ഏറ്റവും വലിയ ലേലക്കാരൻ
Monday, August 1, 2022 11:41 PM IST
ന്യൂ​​ഡ​​ൽ​​ഹി: 5ജി ​​സ്പെ​​ക്ട്ര​​ത്തി​​നാ​​യു​​ള്ള ആ​​ദ്യ ലേ​​ലം ഇ​​ന്ന​​ലെ സ​​മാ​​പി​​ച്ചു. ലേ​​ല​​ത്തി​​ന്‍റെ ഏ​​ഴാം ദി​​വ​​സ​​മാ​​യി​​രു​​ന്നു ഇ​​ന്ന്. മു​​കേ​​ഷ് അം​​ബാ​​നി​​യു​​ടെ റി​​ല​​യ​​ന്‍സ് ജി​​യോ ഏ​​റ്റ​​വും വ​​ലി​​യ ലേ​​ല​​ക്കാ​​ര​​നാ​​യി. പ​​കു​​തി​​യോ​​ളം റി​​ല​​യ​​ൻ​​സ് ജി​​യോ സ്വ​​ന്ത​​മാ​​ക്കി. റി​​ല​​യ​​ന്‍സ് ജി​​യോ 88,078 കോ​​ടി രൂ​​പ​​യാ​​ണ് ചെ​​ല​​വ​​ഴി​​ച്ച​​ത്.

1,50,173 കോ​​ടി രൂ​​പ​​യാ​​ണ് അ​​വ​​സാ​​ന ലേ​​ല തു​​ക . വോ​​ഡാ​​ഫോ​​ണ്‍ ഐ​​ഡി​​യ, റി​​ല​​യ​​ന്‍സ് ജി​​യോ, ഭാ​​ര​​തി എ​​യ​​ര്‍ടെ​​ല്‍, അ​​ദാ​​നി ഗ്രൂ​​പ്പ് എ​​ന്നി​​വ​​രാ​​ണ് 5ജി ​​സ്പെ​​ക്ട്രം ലേ​​ല​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്ത​​ത്. അ​​ദാ​​നി ഗ്രൂ​​പ്പ് 400 മെ​​ഗാ​​ഹെ​​ര്‍ട്സാണ് (വി​​റ്റ​​ഴി​​ച്ച മൊ​​ത്തം സ്പെ​​ക്ട്ര​​ത്തി​​ന്‍റെ ഒ​​രു ശ​​ത​​മാ​​ന​​ത്തി​​ല്‍ താ​​ഴെ​​) 212 കോ​​ടി രൂ​​പ​​യ്ക്ക് വാ​​ങ്ങി​​യ​​ത്.


പൊ​​തു നെ​​റ്റ്‌​​വ​​ര്‍ക്കു​​ക​​ള്‍ക്കു​​ള്ള​​ത​​ല്ലാ​​ത്ത 26 ജി​​ഗാ​​ഹെ​​ര്‍ട്സ് ബാ​​ന്‍ഡി​​ല്‍ അ​​ദാ​​നി ഗ്രൂ​​പ്പ് സ്പെ​​ക്ട്രം വാ​​ങ്ങി​​യ​​പ്പോ​​ള്‍, ജി​​യോ 6-10 കി​​ലോ​​മീ​​റ്റ​​ര്‍ സി​​ഗ്‌​​ന​​ല്‍ റേ​​ഞ്ച് ന​​ല്‍കാ​​നും അ​​ഞ്ചാം ത​​ല​​മു​​റ​​യ്ക്ക് മി​​ക​​ച്ച അ​​ടി​​ത്ത​​റ സൃ​​ഷ്ടി​​ക്കാ​​നും ക​​ഴി​​യു​​ന്ന 700 മെ​​ഗാ​​ഹെ​​ര്‍ട്സ് ബാ​​ന്‍ഡ് ഉ​​ള്‍പ്പെ​​ടെ നി​​ര​​വ​​ധി ബാ​​ന്‍ഡു​​ക​​ളി​​ല്‍ സ്പെ​​ക്ട്രം സ്വ​​ന്ത​​മാ​​ക്കി.

ടെ​​ലി​​കോം വ്യ​​വ​​സാ​​യി സു​​നി​​ല്‍ ഭാ​​ര​​തി മി​​ത്ത​​ലി​​ന്‍റെ ഭാ​​ര​​തി എ​​യ​​ര്‍ടെ​​ല്‍ വി​​വി​​ധ ബാ​​ന്‍ഡു​​ക​​ളി​​ലാ​​യി 19,867 മെ​​ഗാ​​ഹെ​​ര്‍ട്‌​​സ് എ​​യ​​ര്‍വേ​​വ് 43,084 കോ​​ടി രൂ​​പ​​യ്ക്ക് വാ​​ങ്ങി. വോ​​ഡ​​ഫോ​​ണ്‍ ഐ​​ഡി​​യ ലി​​മി​​റ്റ​​ഡ് 18,784 കോ​​ടി രൂ​​പ​​യ്ക്കാ​​ണ് സ്പെ​​ക്ട്രം വാ​​ങ്ങി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.