ഓണത്തെ വരവേല്‍ക്കാന്‍ പാട്ടും പരസ്യചിത്രവുമായി ലിനന്‍ ക്ലബ്
Friday, August 12, 2022 12:16 AM IST
കൊച്ചി: ഓണാഘോഷത്തോടനുബന്ധിച്ച് ഹോംകമിംഗ് എന്ന കാമ്പയിനുമായി ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ലിനന്‍ ബ്രാന്‍ഡായ ലിനന്‍ ക്ലബ്.
തിരുവോണമുള്ളില്‍ നിറയേണം എന്ന ഗാനവും പരസ്യചിത്രവുമായാണ് കാമ്പയിന്. മാലാ പാര്‍വതിയും ജോര്‍ജ് കോരയും ചേര്‍ന്ന് അവതരിപ്പിക്കുന്ന പരസ്യചിത്രത്തിന്റെ പിന്നണിയിലൂടെ വരുന്ന ഓണപ്പാട്ടിന് ഗായകരായ രശ്മി സതീഷും ലിബിന് സ്കറിയയുമാണു ശബ്ദം നല്‍കിയിരിക്കുന്നത്.