മു​ത്തൂ​റ്റ് ഗ്രൂ​പ്പി​ന്‍റെ വാ​യ്പാ ആ​സ്തി 63,444 കോ​ടി
മു​ത്തൂ​റ്റ് ഗ്രൂ​പ്പി​ന്‍റെ വാ​യ്പാ ആ​സ്തി 63,444 കോ​ടി
Saturday, August 13, 2022 12:49 AM IST
കൊ​​​ച്ചി: ന​​​ട​​​പ്പു സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം ഏ​​​പ്രി​​​ല്‍-​​​ജൂ​​​ണ്‍ പാ​​​ദ​​​ത്തി​​​ല്‍ മു​​​ത്തൂ​​​റ്റ് ഗ്രൂ​​​പ്പി​​​ന്‍റെ മൊ​​​ത്തം വാ​​​യ്പാ ആ​​​സ്തി ഒ​​​മ്പ​​​ത് ശ​​​ത​​​മാ​​​നം ഉ​​​യ​​​ര്‍​ന്ന് 63,444 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ല്‍ ഇ​​​ത് 58,135 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു.

ഈ ​​​പാ​​​ദ​​​ത്തി​​​ല്‍ 825 കോ​​​ടി രൂ​​​പ​​​യു​​​ടെ സം​​​യോ​​​ജി​​​ത അ​​​റ്റാ​​​ദാ​​​യ​​​വും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ആ​​​ദ്യ പാ​​​ദ​​​ത്തി​​​ല്‍ 802 കോ​​​ടി രൂ​​​പ​​​യു​​​ടെ ലാ​​​ഭ​​​മാ​​​ണു മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍​സ് ഒ​​​റ്റ​​​യ്ക്കു നേ​​​ടി​​​യ​​​ത്. മു​​​ത്തൂ​​​റ്റ് ഹോം​​​ഫി​​​ന്‍, ബെ​​​ല്‍​സ്റ്റാ​​​ര്‍ മൈ​​​ക്രോ​​​ഫി​​​നാ​​​ന്‍​സ്, മു​​​ത്തൂ​​​റ്റ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ബ്രോ​​​ക്കേ​​​ഴ്‌​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്, ഏ​​​ഷ്യ അ​​​സ​​​റ്റ് ഫി​​​നാ​​​ന്‍​സ്, മു​​​ത്തൂ​​​റ്റ് മ​​​ണി തു​​​ട​​​ങ്ങി​​​യ അ​​​നു​​​ബ​​​ന്ധ ക​​​മ്പ​​​നി​​​ക​​​ള്‍ ചേ​​​ര്‍​ന്നാ​​​ണ് ബാ​​​ക്കി 23 കോ​​​ടി രൂ​​​പ​​​യു​​​ടെ ലാ​​​ഭം നേ​​​ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.