ഫെഡറല്‍ ബാങ്ക് ഇന്‍സ്റ്റന്റ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു
Tuesday, September 20, 2022 1:46 AM IST
കൊച്ചി: കര്‍ഷകര്‍ക്ക് ഉടനടി വായ്പ ലഭ്യമാക്കുന്ന ഇന്‍സ്റ്റന്റ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു.
റിസര്‍വ് ബാങ്കിന്റെ പിന്തുണയോടെ റിസര്‍വ് ബാങ്ക് ഇന്നൊവേഷന് ഹബ് വികസിപ്പിച്ച ഈ സംവിധാനം തമിഴ്നാട് സര്‍ക്കാരുമായി ചേര്‍ന്നാണ് നടപ്പിലാക്കുന്നത്.
തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലും ഗ്രാമീണ സാമ്പത്തിക സേവനങ്ങള്‍ ഡിജിറ്റലാക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഫെഡറല്‍ ബാങ്കിനെ പങ്കാളിയാക്കി നേരത്തെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയുടെ ആദ്യഘട്ടമായാണ് ഫെഡറല്‍ ബാങ്ക് കര്‍ഷകര്‍ക്കായി ഇന്‍സ്റ്റന്റ് കെസിസി അവതരിപ്പിച്ചത്.
പരമ്പരാഗത ബാങ്ക് വായ്പാ സംവിധാനങ്ങളേക്കാള്‍ സൗകര്യപ്രദവും അതിവേഗം ലഭിക്കുന്നതുമാണ് ഇന്‍സ്റ്റന്റ് കെസിസി വായ്പകളെന്ന് ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന് പറഞ്ഞു.