ഫ്ളിപ്പ്കാര്‍ട്ടില്‍ പുതിയ വില്‍പ്പനക്കാർ കൂടി
Tuesday, September 20, 2022 1:46 AM IST
കൊച്ചി: ഫ്ളിപ്പ്കാര്‍ട്ട് പ്ലാറ്റ്ഫോമില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന വില്‍പ്പനക്കാരില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 220 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
ഫ്ളിപ്കാര്‍ട്ടിലും ഷോപ്പ്സിയിലുമായി എംഎസ്എംഇകള്‍, ചെറുകിട ബിസിനസുകള്‍, സംരംഭങ്ങള്‍ എന്നിവയുള്‍പ്പെടെ 11 ലക്ഷത്തോളം ബിസിനസുകളിലായി നിരവധി വില്‍പ്പനക്കാരാണ് ഉത്സവസീസണില്‍ പങ്കെടുക്കുന്നത്. പുതിയ വില്‍പ്പനക്കാരില്‍ ഭൂരിഭാഗവും ലൈഫ്സ്റ്റൈല്‍, ബുക്കുകള്‍, ജനറല്‍ മെര്‍ക്കന്‍ഡൈസ്, വീട്ടുപകരണങ്ങള്‍ വിഭാഗത്തില്‍പ്പെടുന്നവരാണ്.