യമഹ എറോക്സ് 155 ജിപി എഡിഷൻ പുറത്തിറക്കി
Friday, September 30, 2022 12:31 AM IST
കൊച്ചി: എറോക്സ് 155 മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോ ജിപി എഡിഷൻ പുറത്തിറക്കി. 1,41,300 രൂപയാണു വിലയെന്നു യമഹ മോട്ടോര്‍ അധികൃതർ പ്രഖ്യാപിച്ചു. ഡല്‍ഹിയിലെ എക്സ് ഷോറൂം വിലയാണിത്.
55 സിസി ബ്ലൂകോര്‍ എൻജിന്റെ പുതുതലമുറ ശേഷിയുമായാണ് എറോക്സ് 155 സിസി എത്തുന്നത്.
സിവിടി ട്രാന്സ്മിഷന്, ലിക്വിഡ് കൂള്‍ഡ് 4 സ്ട്രോക്, നാലു വാല്‍വ് മോട്ടോര്‍, സിംഗിള്‍ ചാനല്‍ എബിഎസ്, 14 ഇഞ്ച് വീലുകള്‍, ബ്ലൂടൂത്ത് സൗകര്യമുള്ള വൈ കണക്ട് ആപ് തുടങ്ങിയവയും സവിശേഷതകളാണ്.