ഗാന്ധിജയന്തി: മെട്രോയിൽ ഓഫറുകൾ
Friday, September 30, 2022 11:57 PM IST
കൊച്ചി: ഗാന്ധിജയന്തി ദിനത്തിൽ കൊച്ചി മെട്രോ യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ ഇളവ് . സ്വാതന്ത്ര്യസമര സേനാനികൾക്ക് സൗജന്യമായി യാത്ര ചെയ്യാം.
ഇവർ തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം. മിനിമം ദൂരത്തിനുള്ള ടിക്കറ്റ് നിരക്കായ 10 രൂപ നാളെയും തുടരും. നിലവിൽ 20 രൂപ മുതൽ 60 രൂപ വരെ ഈടാക്കുന്ന യാത്രാദൂരം ഗാന്ധിജയന്തി ദിനത്തിൽ 20 രൂപയ്ക്ക് യാത്ര ചെയ്യാം.