കേ​ര​ഫെ​ഡ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ലാ​ഭ​വി​ഹി​തം കൈ​മാ​റി
കേ​ര​ഫെ​ഡ് സം​സ്ഥാ​ന  സ​ർ​ക്കാ​രി​ന് ലാ​ഭ​വി​ഹി​തം കൈ​മാ​റി
Thursday, December 1, 2022 12:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൃ​​​ഷി വ​​​കു​​​പ്പി​​​ന്‍റെ പൊ​​​തു​​​മേ​​​ഖ​​​ല സ്ഥാ​​​പ​​​ന​​​മാ​​​യ കേ​​​ര​​​ഫെ​​​ഡ് 180.79 ല​​​ക്ഷം രൂ​​​പ ലാ​​​ഭ​​​വി​​​ഹി​​​തം സ​​​ർ​​​ക്കാ​​​രി​​​ന് കൈ​​​മാ​​​റി.

മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ്, കേ​​​ര​​​ഫെ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ വി.​​​ചാ​​​മു​​​ണ്ണി, കേ​​​ര​​​ഫെ​​​ഡ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​ശ്രീ​​​ധ​​​ര​​​ൻ, എം​​​ഡി അ​​​ശോ​​​ക് എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണ് ലാ​​​ഭ​​​വി​​​ഹി​​​തം മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് കൈ​​​മാ​​​റി​​​യ​​​ത്.

2019-20 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം കേ​​​ര​​​ഫെ​​​ഡി​​​ന് 31357.99 ല​​​ക്ഷം രൂ​​​പ വ​​​ര​​​വും 28970.18 ല​​​ക്ഷം രൂ​​​പ ചെ​​​ല​​​വും 2387.81 ല​​​ക്ഷം രൂ​​​പ ലാ​​​ഭ​​​വും ഉ​​​ണ്ടാ​​​യി. ഉ​​​ത്പ​​​ന്ന വി​​​പ​​​ണ​​​ന​​​ത്തി​​​ലൂ​​​ടെ 28893.57 ല​​​ക്ഷം രൂ​​​പ​​​യും മ​​​റ്റി​​​ന​​​ങ്ങ​​​ളി​​​ൽ 2464.42 ല​​​ക്ഷം രൂ​​​പ​​​യും ല​​​ഭി​​​ച്ചു. ഓ​​​ഹ​​​രി ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് ഓ​​​ഹ​​​രി മൂ​​​ല​​​ധ​​​ന​​​ത്തി​​​ന്‍റെ അ​​​ഞ്ചു ശ​​​ത​​​മാ​​​നം ലാ​​​ഭ​​​വി​​​ഹി​​​ത​​​മാ​​​യി 180.79 ല​​​ക്ഷം രൂ​​​പ ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.