1971 ലാണ് യുഎസ് പ്രസിഡന്റ് നിക്സണ് പണപ്പെരുപ്പം തടയാനായി സ്വർണത്തിനു പകരമായി ഡോളറിനെ ലോക കറൻസിയായി പ്രഖ്യാപിക്കുന്നത്. ഒരു ഔണ്സ് സ്വർണത്തിന് 35 ഡോളറാണു വില നിശ്ചയിച്ചത്. ഇന്ന് 55 മടങ്ങാണ് അന്താരാഷ്ട്ര വില വർധിച്ചത്. 16500 ശതമാനത്തിലധികമാണ് വിലവർധിച്ചിട്ടുള്ളത്.
പണപ്പെരുപ്പം, സാന്പത്തിക അസ്ഥിരത, പലിശ നിരക്ക് വർധന തുടങ്ങിയ കാരണങ്ങൾ മൂലമാണു സ്വർണവില വർധിക്കുന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്ദുൾ നാസർ പറഞ്ഞു.
വിലവർധന തുടരുമെന്ന സൂചനകളാണു വിപണിയിൽ നിന്നു ലഭിക്കുന്നത്. 1960 - 70 ഡോളർ വരെ അന്താരാഷ്ട്ര വില എത്താമെന്നും അതിനിടെ വിലയിൽ ചെറിയ തിരുത്തൽ വരുമെന്നും സൂചനകളുമുണ്ട്.