പു​​തി​​യ ഇ​​ന്നോ​​വ ക്രി​​സ്റ്റ ബു​​ക്കിം​​ഗ് തു​​ട​​ങ്ങി
പു​​തി​​യ ഇ​​ന്നോ​​വ ക്രി​​സ്റ്റ ബു​​ക്കിം​​ഗ് തു​​ട​​ങ്ങി
Wednesday, February 1, 2023 11:08 PM IST
കൊ​​​​ച്ചി: ഏ​​​​റ്റ​​​​വും പു​​​​തി​​​​യ ഇ​​​​ന്നോ​​​​വ ക്രി​​​​സ്റ്റ​​​​യു​​​​ടെ ബു​​​​ക്കിം​​​​ഗ് ആ​​​​രം​​​​ഭി​​​​ച്ചു. കു​​​​ടും​​​​ബ​​​​ത്തോ​​​​ടൊ​​​​പ്പ​​​​മു​​​​ള്ള യാ​​​​ത്ര​​​​ക​​​​ൾ, കോ​​​​ർ​​​​പ​​​​റേ​​​​റ്റ്-​​​​വ്യ​​​​വ​​​​സാ​​​​യി​​​​ക ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ നി​​​​റ​​​​വേ​​​​റ്റു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന ഇ​​​​ന്നോ​​​​വ​​​​യു​​​​ടെ പു​​​​തി​​​​യ മോ​​​​ഡ​​​​ൽ, മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഫ്ര​​​​ണ്ട് ഫാ​​​​സി​​​​യ​​​​യു​​​​മാ​​​​യാ​​​​ണ് എ​​​​ത്തു​​​​ന്ന​​​​ത്.

മെ​​​​ച്ച​​​​പ്പെ​​​​ട്ട സു​​​​ര​​​​ക്ഷ​​​​യ്ക്കാ​​​​യി 7 എ​​​​സ്ആ​​​​ർ​​​​എ​​​​സ് എ​​​​യ​​​​ർ​​​​ബാ​​​​ഗു​​​​ക​​​​ൾ, ഫ്ര​​​​ണ്ട് ആ​​​​ൻ​​​​ഡ് റി​​​​യ​​​​ർ പാ​​​​ർ​​​​ക്കിം​​​​ഗ് സെ​​​​ൻ​​​​സ​​​​റു​​​​ക​​​​ൾ, വെ​​​​ഹി​​​​ക്കി​​​​ൾ സ്റ്റെ​​​​ബി​​​​ലി​​​​റ്റി ക​​​​ൺ​​​​ട്രോ​​​​ൾ, ഹി​​​​ൽ-​​​​സ്റ്റാ​​​​ർ​​​​ട്ട് അ​​​​സി​​​​സ്റ്റ് ക​​​​ൺ​​​​ട്രോ​​​​ൾ, ആ​​​​ന്‍റി-​​​​ലോ​​​​ക്ക് ബ്രേ​​​​ക്കിം​​​​ഗ് സി​​​​സ്റ്റം (എ​​​​ബി​​​​എ​​​​സ്), ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക് ബ്രേ​​​​ക്ക്ഫോ​​​​ഴ്സ് ഡി​​​​സ്ട്രി​​​​ബൂ​​​​ഷ​​​​ൻ (ഇ​​​​ബി​​​​ഡി), ബ്രേ​​​​ക്ക് അ​​​​സ്സി​​​​സ്റ് (ബി​​​​എ), 3-പോ​​​​യി​​​​ന്‍റ് സീ​​​​റ്റ്ബെ​​​​ൽ​​​​റ്റ് ഹെ​​​​ഡ്‌​​​​റെ​​​​സ്റ്റ് എ​​​​ന്നി​​​​വ പു​​​​തി​​​​യ മോ​​​​ഡ​​​​ലി​​​​ലു​​​​ണ്ട്. പു​​​​തി​​​​യ ഇ​​​​ന്നോ​​​​വ ക്രി​​​​സ്റ്റ 50,000 രൂ​​​​പ​​​​യ്ക്ക് ബു​​​​ക്ക് ചെ​​​​യ്യാ​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.