വി-ഗാര്‍ഡ് വരുമാനത്തില്‍ വര്‍ധന
Friday, February 3, 2023 2:32 AM IST
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 980.84 കോടി രൂപ സംയോജിത വരുമാനം നേടി. 1.4 ശതമാനമാണ് വാര്‍ഷികവര്‍ധന. മുന്‍ വര്‍ഷം ഇതേപാദത്തില്‍ 967.57 കോടി രൂപയായിരുന്ന വരുമാനം.
2022 ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ 39.29 കോടി രൂപയാണ് സംയോജിത അറ്റാദായം. മുന്‍വര്‍ഷമിത് 53.92 കോടി രൂപയായിരുന്നു.