റിയല്‍റ്റേഴ്സ് ഇന്ത്യ വാര്‍ഷിക സമ്മേളനം
Wednesday, March 1, 2023 12:22 AM IST
കൊച്ചി: റിയല്‍റ്റേഴ്സ് രംഗത്തുള്ളവരുടെ ഇന്ത്യയിലെ ഏറ്റവും വലിയ സംഘടനയായ നാഷണല്‍ അസോസിയേഷന് ഓഫ് റിയല്‍റ്റേഴ്സിന്റെ 15-ാമത് ദേശീയ സമ്മേളനം കോയമ്പത്തൂരില്‍ നടക്കും.
ഈ മാസം 18ന് ആരംഭിക്കുന്ന ദ്വിദിന കോണ്‍ഫറന്‍സില്‍ രണ്ടായിരത്തോളം പേർ പങ്കെടുക്കും. സര്‍ക്കാര്‍, നിയന്ത്രണ സംവിധാനങ്ങള്‍, റിയല്‍റ്റേഴ്സ്, ഡെവലപ്പേഴ്സ്, നിക്ഷേപകര്‍, ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങി രാജ്യത്തിനകത്തും പുറത്തും നിന്നുള്ള വിദഗ്ധർ സമ്മേളനത്തിൽ പങ്കെടുക്കും.