ഫാസ്റ്റ്ട്രാക്കിന്റെ സ്മാര്‍ട്ട് വാച്ച് 1695 രൂപയ്ക്ക്
Monday, March 20, 2023 11:40 PM IST
കൊച്ചി: ഫാസ്റ്റ്ട്രാക്ക് ഫ്ലിപ്കാര്‍ട്ടുമായി സഹകരിച്ചു റിവോള്‍ട്ട് സീരീസ് സ്മാര്‍ട്ട് വാച്ചുകള്‍ അവതരിപ്പിച്ചു. ആധുനിക ബിടി കോളിംഗ് സൗകര്യവുമായാണു ഫാസ്റ്റ്ട്രാക്ക് റിവോള്‍ട്ട് എഫ്എസ്1 അവതരിപ്പിക്കുന്നത്.
ബ്രാന്‍ഡിന്റെ ഏറ്റവും വലിയതു കൂടിയായ 1.83 ഇഞ്ച് അള്‍ട്രാ വിയു ഡിസ്പ്ലേ നല്കുന്ന ഇതില്‍ ഏറ്റവും വേഗമേറിയ 2.5 എക്സ് നൈട്രോഫാസ്റ്റ് ചാര്‍ജിംഗും ലഭ്യമാക്കിയിട്ടുണ്ട്. ഫാസ്റ്റ്ട്രാക്ക് റിവോള്‍ട്ട് എഫ്എസ്1 22-ന് ഉച്ചയ്ക്ക് 12 മുതല്‍ 1695 രൂപ എന്ന പ്രത്യേക അവതരണദിന വിലയിൽ ഫ്ളിപ്കാര്‍ട്ടില്‍ ലഭിക്കും.