ഇ-ഇൻവോയ്സിംഗ് ബാധ്യതയുള്ള വ്യാപാരി ഇൻവോയ്സ് നടത്തിയില്ലെങ്കിൽ സ്വീകർത്താവിന് ഇന്പുട് ടാക്സ് ക്രെഡിറ്റിന് അർഹതയുണ്ടാവില്ല.
ജിഎസ്ടി നിയമ പ്രകാരം നികുതിരഹിതമായ ചരക്കുകൾ കൈകാര്യം ചെയ്യുന്ന വ്യാപാരികൾക്ക് ഇ- ഇൻവോയ്സിംഗ് ആവശ്യമില്ല. സെസ് യൂണിറ്റുകൾ, ഇൻഷ്വറൻസ്, നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ അടക്കമുള്ള ബാങ്കിംഗ് മേഖല, ഗുഡ്സ് ട്രാൻസ്പോർട്ടിംഗ് ഏജൻസികൾ, പാസഞ്ചർ ട്രാൻസ്പോർട് സർവീസ്, മൾട്ടിപ്ലെക്സ് സിനിമ അഡ്മിഷൻ, എന്നീ മേഖലകളെയും ഇ - ഇൻവോയ്സിംഗിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.