നികുതി അടച്ചു എന്നതിനുള്ള സർട്ടിഫിക്കറ്റുകൾ നികുതി പിടിക്കുന്നവരുടെ ഉത്തരവാദിത്തമാണ് നികുതിദായകന് പിടിച്ച നികുതിയുടെ ക്രെഡിറ്റ് ലഭിച്ചു എന്നത് ഉറപ്പാക്കുന്നതും അതിനുള്ള സർട്ടിഫിക്കറ്റുകൾ നൽകുക എന്നതും. ശന്പളക്കാരുടെ കാര്യത്തിൽ നാലാമത്തെ ത്രൈമാസ റിട്ടേണ്‍ സമർപ്പിച്ചതിനുശേഷം 15 ദിവസത്തിനകം നൽകണമെന്നാണ് വ്യവസ്ഥ. ശന്പളക്കാർക്ക് ഈ സർട്ടിഫിക്കറ്റ് ഫോം നന്പർ 16 ൽ ആണ് നൽകേണ്ടത്.
ഈ സർട്ടിഫിക്കറ്റുകൾ ട്രെയ്സസിന്റെ വെബ്സൈറ്റിൽ നിന്നുവേണം ഡൗണ്‍ലോഡ് ചെയ്യാൻ.
ശന്പളക്കാർ അല്ലാത്തവരുടെ കാര്യത്തിൽ സർട്ടിഫിക്കറ്റുകൾ ഫോം നന്പർ 16 എയിൽ ആണ് നൽകേണ്ടത്. എല്ലാ ത്രൈമാസ റിട്ടേണുകളുടെയും സമർപ്പണത്തിനുശേഷം 15 ദിവസത്തിനകം ഈ സർട്ടിഫിക്കറ്റുകൾ ട്രെയ്സസിൽ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നൽകാവുന്നതാണ്. സർട്ടിഫിക്കറ്റുകളിൽ നികുതി പിടിച്ച ആളുടെ ഒപ്പും സീലും നിർബന്ധമാണ്.
ത്രൈമാസ റിട്ടേണുകൾ സമർപ്പിച്ചില്ലങ്കിൽ പിഴ സ്രോതസിൽ പിടിച്ച നികുതിയുടെ റിട്ടേണുകൾ യഥാസമയം ഫയൽ ചെയ്തില്ല എങ്കിൽ നികുതി ഉദ്യോഗസ്ഥന് സാഹചര്യങ്ങൾക്കനുസരിച്ച് 10,000 രൂപ മുതൽ 1,00,000 രൂപവരെയുള്ള തുക പിഴയായി ചുമത്തുന്നതിന് അധികാരം ഉണ്ടായിരിക്കുന്നതാണ്.
എന്നാൽ, താഴെ പറയുന്ന നിബന്ധനകൾ അനുസരിച്ചിട്ടുണ്ടെങ്കിൽ സാധാരണഗതിയിൽ പിഴ ചുമത്താറില്ല.
1) പിടിച്ച നികുതി ഗവണ്മെന്റിൽ അടച്ചിട്ടുണ്ടെങ്കിൽ
2) താമസിച്ച് ഫയൽ ചെയ്യുന്നതിനുള്ള ഫീസും പലിശയും അടച്ചിട്ടുണ്ടെങ്കിൽ
3) റിട്ടേണ്‍ ഫയൽ ചെയ്യേണ്ട നിർദിഷ്ട തീയതി കഴിഞ്ഞ് ഒരു വർഷത്തിനകം റിട്ടേണുകൾ ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ.
ഈ മൂന്ന് നിബന്ധനകളും ഒരുപോലെ പാലിച്ചിട്ടുണ്ടെങ്കിൽ മാത്രമാണ് നികുതി ഉദ്യോഗസ്ഥൻ പിഴ ചുമത്താതിരിക്കുന്നത്.