കനറാ ബാങ്കില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
Tuesday, May 30, 2023 12:24 AM IST
കൊച്ചി: കനറാ ബാങ്ക് (സിന്‍ഡിക്കറ്റ്) കിട്ടാക്കട വായ്പകള്‍ക്ക് പ്രത്യേക ഇളവ് നല്കാന് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലുള്ള ശാഖകളില്‍നിന്ന് കിട്ടാക്കട വായ്പകള്‍ക്കായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഇന്ന് സംഘടിപ്പിക്കും.
രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ ശാഖകളില്‍ നടക്കുന്ന അദാലത്തില്‍ പരമാവധി ഇളവുകള്‍ നേടി കടബാധ്യതകളില്‍നിന്നും മറ്റു നിയമപരമായ റിക്കവറി നടപടികളില്‍നിന്നും ഒഴിവാകാന്‍ അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബാങ്കിന്റെ ശാഖകളില്‍ ബന്ധപ്പെടാം.