ലോക കേരളസഭാ സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ മാരിയറ്റ് മർക്വേ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ഫൈസറിന്റെ സീനിയർ വൈസ് പ്രസിഡന്റുമാരായ ഡോ. രാജാ മൻജിപുടി, ഡോ. കണ്ണൻ നടരാജൻ, ഡോ. സന്ദീപ് മേനോൻ എന്നിവരാണു ചർച്ചയിൽ പങ്കെടുത്തത്.
മുഖ്യമന്ത്രിക്കു പുറമേ ചീഫ് സെക്രട്ടറി വി.പി. ജോയി, പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ജോണ് ബ്രിട്ടാസ് എംപി, ഐടി സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ, സ്നേഹിൽ കുമാർ സിംഗ്, സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക എന്നിവരും ചർച്ചയിൽ പങ്കെടുത്തു.