ജോസ് ആലുക്കാസ് ‘പരന്പര’ കളക്ഷൻസ് വിപണിയിൽ
Saturday, September 16, 2023 12:49 AM IST
ചെന്നൈ: ജോസ് ആലുക്കാസ് ജ്വല്ലറിയുടെ ‘പരന്പര’ കളക്ഷൻസ് വിപണിയിൽ. ചെന്നൈയിൽ നടന്ന ചടങ്ങിൽ തെന്നിന്ത്യൻ ചലച്ചിത്ര താരം കീർത്തി സുരേഷ് പരന്പര കളക്ഷൻസ് പുറത്തിറക്കി. ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർമാരായ വർഗീസ് ആലുക്ക, പോൾ ജെ. ആലുക്ക, ജോണ് ആലുക്ക എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ശുഭ മാംഗല്യം ബ്രൈഡൽ കളക്ഷൻസ്-2023 ഫെസ്റ്റിവ് എഡിഷനുശേഷം ജോസ് ആലുക്കാസ് പുറത്തിറക്കുന്ന ആഭരണ ശ്രേണിയാണ് പരന്പര. ഭാരതീയ സംസ്കാരത്തിലും പാരന്പര്യ കലയിലും പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഈ ആഭരണ ശ്രേണി, പ്രാചീന ശില്പ്പങ്ങളുടെ ദൃശ്യചാരുത അതേപോലെ പകർത്തിയെടുത്തവയാണ്.
ദേവീ ഭാവങ്ങൾ, കൃഷ്ണ രൂപങ്ങൾ, ഗണപതി തുടങ്ങിയ രൂപങ്ങൾക്കൊപ്പം മയിൽ, ആന, അന്നപക്ഷി എന്നിങ്ങനെയുള്ളവയുടെ പുരാതന ശൈലികളും പരന്പരയിലുണ്ട്. കെന്പ്സ്റ്റോണ്, റൂബി, എംബ്രാൾഡ്, മൊയ്സൊനൈറ്റ്, ക്യുബിക് സിർക്കോണിയ എന്നിങ്ങനെയുള്ള അമൂല്യമായ കല്ലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. പൂർണമായും കൈകൾകൊണ്ട് നിർമിച്ച നഗാസ് ആഭരണങ്ങളും പരന്പരയിലുണ്ട്.