ഓണം ബംപർ നറുക്കെടുപ്പ് ഇന്ന്
Tuesday, September 19, 2023 11:45 PM IST
തിരുവനന്തപുരം: ഒന്നാം സമ്മാനം 25 കോടി രൂപയുടെ ഓണം ബംപർ നറുക്കെടുപ്പ് ഇന്നു നടക്കും. ലോട്ടറി വില്പനയിൽ സർവകാല റിക്കാർഡ് ആണ് ഉണ്ടായിട്ടുള്ളത്.
73 ലക്ഷത്തോളം ടിക്കറ്റുകൾ ഇതിനോടകം വിറ്റുകഴിഞ്ഞതായാണു ലോട്ടറി വകുപ്പ് നല്കുന്ന സൂചന.
കഴിഞ്ഞവർഷം ഓണം ബംപറിന് 67.5 ലക്ഷം ലോട്ടറികൾ അടിച്ചതിൽ 66.5 ലക്ഷം ലോട്ടറികളാണു വിറ്റുപോയത്. ഇത്തവണ വിവിധങ്ങളായി 125 കോടി 54 ലക്ഷം രൂപയാണു സമ്മാനമായി നല്കുക.