2023ലെ പത്ത് ബ്രാൻഡൻ ഹാൾ അവാർഡുകൾ യുഎസ്ടിക്ക്
Tuesday, September 19, 2023 11:45 PM IST
തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കന്പനിയായ യുഎസ്ടിക്ക് 2023ലെ പത്ത് ബ്രാൻഡൻ ഹാൾ ഹ്യൂമൻ കാപ്പിറ്റൽ മാനേജ്മെന്റ് എക്സലൻസ് അവാർഡുകൾ.
അവയിൽ അഞ്ചു സുവർണ പുരസ്കാരങ്ങളും അഞ്ചു സിൽവർ അവാർഡുകളും ഉൾപ്പെടുന്നു. 2022ൽ മൂന്ന് ഗോൾഡ് പുരസകാരങ്ങളാണു ബ്രാൻഡൻ ഹാൾ ഗ്രൂപ്പിൽനിന്നു യുഎസ്ടിക്കു ലഭിച്ചത്.
പ്രവർത്തനമികവിൽ വിജയിക്കുകയും പദ്ധതികളും പരിപാടികളും തന്ത്രങ്ങളും മാതൃകകളും സന്പ്രദായങ്ങളും ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും വലിയ നേട്ടങ്ങൾ കൈവരിക്കാവുന്ന മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്ന മികച്ച സ്ഥാപനങ്ങൾക്കാണു ബ്രാൻഡൻ ഹാൾ പുരസ്കാരം നൽകുന്നത്.