അഡ്മിഷന്‍സ് ഫെയറും ശില്പശാലയും നാളെ
Wednesday, September 20, 2023 11:10 PM IST
കൊച്ചി: കാനം കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന കനേഡിയന്‍ സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കുമുള്ള അഡ്മിഷന്‍സ് ഫെയര്‍ ആന്‍ഡ് വര്‍ക്ക്ഷോപ്പിന്റെ 32-ാമത് പതിപ്പ് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നാളെ നടക്കും.
50ലധികം കനേഡിയന്‍ സര്‍വകലാശാലകളുടെയും കോളജുകളുടെയും പങ്കാളിത്തമുണ്ടാകും. കാനഡയില്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇത് സുപ്രധാനമായ അവസരമാണെന്ന് കാനം അധികൃതർ പറഞ്ഞു.
രാവിലെ 10.30 മുതല്‍ വൈകുന്നേരം അഞ്ചു വരെ വ്യക്തിഗത, വെര്‍ച്വല്‍ സെഷനുകൾ ഉണ്ടാകും. എല്ലാ സേവനങ്ങളും സൗജന്യമാണ്. തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ അപേക്ഷാ ഫീസ് ഇളവുകള്‍ ലഭ്യമാകും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അക്കാഡമിക്/തൊഴില്‍ പരിചയ രേഖകളുടെയും മൂന്നു പകര്‍പ്പുകള്‍ കൊണ്ടുവരണം. സര്‍വകലാശാല/കോളജ് അധികൃതരെ കാണാനുള്ള അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്
https://www.canamgroup.com/fair-events/117?utm_so urce=CRSApril2023&utm_medium=WebPopup&utm_campaign=CRSApril2023, ഫോണ്‍: +91 70090 70545, +91 6283 280 684.