ഔഷധി മിസിസ് കേരള 2023 മത്സരം ഇന്ന് ആലപ്പുഴയിൽ
Saturday, September 23, 2023 12:59 AM IST
ആലപ്പുഴ: മിസിസ് കേരള 2023 മത്സരം ആലപ്പുഴ കാംലോട്ട് ഹോട്ടലില്‍ ഇന്നു നടക്കും. വിവാഹിതരായ മലയാളി സ്ത്രീകളാണ് സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കുക.
മൂന്ന് റൗണ്ടുകളിലായി നടക്കുന്ന സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കാന്‍ ലഭിച്ച മൂവായിരത്തോളം അപേക്ഷകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 27 പേരാണ് റാംപിലെത്തുന്നത്. എസ്പാനിയോ ഇവന്റ്സാണ് മത്സരം സംഘടിപ്പിക്കുന്നത്. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയാണ് മിസിസ് കേരള 2023ന്റെ ടൈറ്റില്‍ സ്പോണ്സര്.