ഹ്യുണ്ടായിയിൽ ഇനി ആറ് എയര്‍ബാഗുകള്‍
Wednesday, October 4, 2023 1:39 AM IST
കൊച്ചി: ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സുരക്ഷിത യാത്രാസൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ മോഡലുകളിലും ആറ് എയര്‍ ബാഗുകള്‍ സ്ഥാപിക്കും.
സുരക്ഷ സംബന്ധിച്ച സാക്ഷ്യപത്രമായി മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷ സംബന്ധിച്ച് ഗ്ലോബല്‍ എന്‍സിഎപിയുടെ 5 സ്റ്റാര്‍ റേറ്റിംഗ് ഹ്യുണ്ടായി വെര്‍ണയ്ക്കു ലഭിച്ചു.
ഇന്ത്യയില്‍ സുരക്ഷിത പാത ഒരുക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുടക്കത്തില്‍ മൂന്നു മോഡലുകളുമായി ബിഎന്‍സിഎപിയില്‍ പങ്കാളികളാകുമെന്ന് ഹ്യുണ്ടായി മോട്ടോര്‍സ് ഇന്ത്യ അറിയിച്ചു.