3. ചെറുകിട നിക്ഷേപകർ സമീപകാലത്തു ചെറുകിട നിക്ഷേപകരുടെ ഒരു കുത്തൊഴുക്ക് വിപണിയിൽ ദൃശ്യമാണ്. ബിഎസ്ഇയിൽ രജിസ്റ്റർ ചെയ്ത നിക്ഷേപകരുടെ എണ്ണം മൂന്നു കോടി കവിഞ്ഞതായാണു കണക്കുകൾ. വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽനിന്നു മാറിനിൽക്കുന്പോൾ ആഭ്യന്തര ചെറുകിട നിക്ഷേപകരുടെ സഹായം വിപണിക്ക് ആവശ്യമായിവരും. നിലവിൽ ഈ സഹായം തുടരുന്നതു വിപണിയുടെ കുതിപ്പിനു കാരണമായിട്ടുണ്ട്.
4. നിരക്ക് വർധനയില്ല നിലവിൽ വളരെ ഉയരത്തിലുള്ള യുഎസ് പലിശനിരക്ക് അടുത്ത വർഷം മേയ്-ജൂണ്‍ മാസത്തോടെ കുറയുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഇത് ഇന്ത്യൻ വിപണിയിലേക്കു വിദേശ നിക്ഷേപകരുടെ കുത്തൊഴുക്കിനു കാരണമാകും. രണ്ടു മാസത്തെ വില്പനയ്ക്കുശേഷം വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികൾ വാങ്ങാൻ തുടങ്ങിയിട്ടുണ്ട്. നവംബറിൽ 9,001 കോടി രൂപയുടെ ഓഹരികൾ വിദേശ നിക്ഷേപകർ സ്വന്തമാക്കിയെന്നാണു കണക്ക്.
5. സാങ്കേതിക കാരണങ്ങൾ കാളകൾക്ക് അനുകൂലമായാണു നിഫ്റ്റിയുടെ നിലവിലെ ദിശ. 20,089-19,909 പോയിന്റിൽ പിന്തുണയും 20,500-20,751 പോയിന്റിൽ പ്രതിരോധവുമുണ്ട്. നിലവിലെ കുതിപ്പ് തുടർന്നാൽ നിഫ്റ്റി വീണ്ടും പുതിയ ഉയരങ്ങൾ കീഴടക്കും.