സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ന് പു​ര​സ്കാ​രം
സൗ​ത്ത്  ഇ​ന്ത്യ​ന്‍ ബാ​ങ്കി​ന്  പു​ര​സ്കാ​രം
Friday, February 16, 2024 3:04 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ ബാ​​​ങ്ക്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ഈ ​​​വ​​​ര്‍​ഷ​​​ത്തെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ടെ​​​ക്‌​​​നോ​​​ള​​​ജി ബാ​​​ങ്ക് അം​​​ഗീ​​​കാ​​​രം സൗ​​​ത്ത് ഇ​​​ന്ത്യ​​​ന്‍ ബാ​​​ങ്കി​​​ന് (എ​​​സ്‌​​​ഐ​​​ബി). 19-ാമ​​​ത് ഐ​​​ബി​​​എ വാ​​​ര്‍​ഷി​​​ക ബാ​​​ങ്കിം​​​ഗ് ടെ​​​ക്‌​​​നോ​​​ള​​​ജി കോ​​​ണ്‍​ഫ​​​റ​​​ന്‍​സ്, എ​​​ക്‌​​​സ്പോ ആ​​​ൻ​​​ഡ് സൈ​​​റ്റേ​​​ഷ​​​നി​​​ല്‍ ഇ​​​തു​​​ള്‍​പ്പെ​​​ടെ ആ​​​റു പു​​​ര​​​സ്‌​​​കാ​​​ര​​ങ്ങ​​​ളാ​​​ണ് എ​​​സ്‌​​​ഐ​​​ബി സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.


മും​​​ബൈ​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ റി​​​സ​​​ര്‍​വ് ബാ​​​ങ്ക് ഡെ​​​പ്യൂ​​​ട്ടി ഗ​​​വ​​​ര്‍​ണ​​​ര്‍ ടി. ​​​ര​​​ബിശ​​​ങ്ക​​​റി​​​ല്‍നി​​​ന്നു സൗ​​​ത്ത് ഇ​​​ന്ത്യ​​​ന്‍ ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ പി.​​​ആ​​​ര്‍. ശേ​​​ഷാ​​​ദ്രി പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ ഏ​​റ്റു​​വാ​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.