റബര്‍വിലയിൽ വിദേശത്ത് കയറ്റം; വ്യത്യാസം 21 രൂപ
റബര്‍വിലയിൽ വിദേശത്ത് കയറ്റം; വ്യത്യാസം 21 രൂപ
Tuesday, February 20, 2024 1:47 AM IST
കോ​ട്ട​യം: റ​ബ​ര്‍ വി​ദേ​ശ​വി​ല​യേ​ക്കാ​ള്‍ ആ​ഭ്യ​ന്ത​ര​വി​ല 21 രൂ​പ കൂ​റ​വ്. റ​ബ​ര്‍ ബോ​ര്‍ഡ് വ്യ​വ​സാ​യി​ക​ളു​ടെ താ​ല്‍പ​ര്യ​ത്തി​ല്‍ ഇ​ന്ന​ലെ ആ​ര്‍എ​സ്എ​സ് നാ​ല് ഗ്രേ​ഡി​ന് നി​ശ്ച​യി​ച്ച വി​ല 165 രൂ​പ. ആ​ര്‍എ​സ്എ​സ് അ​ഞ്ചി​ന് 161 രൂ​പ.

ര​ണ്ടു മാ​സം മു​ന്‍പ് വ​രെ വി​ദേ​ശ​വി​ല​യേ​ക്കാ​ള്‍ 10 രൂ​പ കൂ​ടു​ത​ലാ​യി​രു​ന്നു ആ​ഭ്യ​ന്ത​ര വി​ല. റ​ബ​റി​ന് വി​പ​ണി​യി​ല്‍ ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​മ്പോ​ഴും വി​ല ഉ​യ​രാ​ത്ത​തി​ല്‍ പ​ര​ക്കെ ആ​ശ​ങ്ക​യു​ണ്ട്. നി​ല​വി​​ല്‍ റ​ബ​ര്‍ വി​ല 200 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ എ​ത്തേ​ണ്ട​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.