പാറ്റ ഗോൾഡ് അവാർഡ് കേരള ടൂറിസത്തിന്
Friday, July 19, 2024 11:42 PM IST
തിരുവനന്തപുരം: നൂതന പ്രചാരണ പ്രവർത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ) 2024 ലെ ഗോൾഡ് അവാർഡ് കേരള ടൂറിസത്തിനു ലഭിച്ചു.
വിനോദസഞ്ചാരികളെ ആകർഷിക്കാൻ കേരള ടൂറിസം ഔദ്യോഗിക വാട്സാപ് ചാറ്റിലൂടെ നടത്തിയ ഒരു മാസം നീണ്ട ‘ഹോളിഡേ ഹീസ്റ്റ് ’ ഗെയിം കാന്പയിൻ പരിഗണിച്ചാണു പുരസ്കാരം.