റിക്കാർഡുകൾക്കൊടുവിൽ തിരുത്തൽ
റിക്കാർഡുകൾക്കൊടുവിൽ തിരുത്തൽ
Monday, August 5, 2024 12:08 AM IST
ഓഹരി അവലോകനം / സോ​​​ണി​​​യ ഭാ​​​നു
റിക്കാര്‍ഡ് പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ​​​ക്ക് ഒ​​​ടു​​​വി​​​ൽ ഇ​​​ന്ത്യ​​​ൻ ഓ​​​ഹ​​​രി സൂ​​​ചി​​​ക​​​ക​​​ൾ സാ​​​ങ്കേ​​​തി​​​ക തി​​​രു​​​ത്ത​​​ലി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ച്ചു. എ​​​ട്ട് ആ​​​ഴ്ച​​​ക​​​ളി​​​ലെ തു​​​ട​​​ർ​​​ച്ച​​​യാ​​​യ മു​​​ന്നേ​​​റ്റ​​​ത്തി​​​നുശേ​​​ഷം വാ​​​രാ​​​ന്ത്യം വി​​​പ​​​ണി ദീ​​​ർ​​​ഘ​​​നി​​​ശ്വാ​​​സ​​​ത്തി​​​നു മു​​​തി​​​ർ​​​ന്ന​​​തു മു​​​ൻനി​​​ര സൂ​​​ചി​​​ക​​​കളി​​​ൽ വി​​​ള്ള​​​ലു​​​ള​​​വാ​​​ക്കി.

നി​​​ഫ്റ്റി സൂ​​​ചി​​​ക കാ​​​ൽ ല​​​ക്ഷ​​​ത്തി​​​ലേ​​​ക്കു ചു​​​വ​​​ടു​​​വ​യ്ക്കുമെ​​​ന്നു ക​​​ഴി​​​ഞ്ഞ ല​​​ക്കം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത് ശ​​​രി​​​വച്ചുകൊ​​​ണ്ട് 25,078 പോ​​​യി​​​ന്‍റുവ​​​രെ ഉ​​​യ​​​ർ​​​ന്നു. എ​​​ന്നാ​​​ൽ, നി​​​ഫ്റ്റി 117 പോ​​​യി​​​ന്‍റും സെ​​​ൻ​​​സെ​​​ക്സ് 350 പോ​​​യിന്‍റും പ്ര​​​തി​​​വാ​​​ര ന​​​ഷ്ട​​​ത്തി​​​ലാ​​​ണ്.

ഇ​​​ന്ത്യ​​​ൻ മാ​​​ർ​​​ക്ക​​​റ്റ് ശ​​​ക്തിപ്ര​​​ക​​​ട​​​നം കാ​​​ഴ്ച്ചവച്ചവേ​​​ള​​​യി​​​ൽ വി​​​ദേ​​​ശ​​​ത്തുനി​​​ന്നു​​​ള്ള പ്ര​​​തി​​​കൂ​​​ലവാ​​​ർ​​​ത്ത​​​ക​​​ൾ വാ​​​രാ​​​ന്ത്യം പു​​​റ​​​ത്തു​​​വ​​​ന്നു. യുഎ​​​സ് തൊ​​​ഴി​​​ൽ മേ​​​ഖ​​​ല​​​യി​​​ലെ മ​​​ര​​​വി​​​പ്പ് അ​​​മേ​​​രി​​​ക്ക​​​ൻ മാ​​​ർ​​​ക്ക​​​റ്റി​​​നെ മാ​​​ത്ര​​​മ​​​ല്ല, യൂറോ​​​പ്യ​​​ൻ വി​​​പ​​​ണി​​​ക​​​ളെ​​​യും പി​​​ടി​​​ച്ചുല​​​ച്ച​​​തി​ന്‍റെ ആ​​​ഘാ​​​തം ഏ​​​ഷ്യ​​​ൻ മാ​​​ർ​​​ക്ക​​​റ്റി​​​നെ​​​യും പ്ര​​​ക​​​ന്പ​​​നം കൊ​​​ള്ളി​​​ച്ചു. ജ​​​ാപ്പാനീ​​​സ് മാ​​​ർ​​​ക്ക​​​റ്റാ​​​യ നി​​​ക്കി സൂ​​​ചി​​​ക അ​​​ഞ്ചു ശ​​​ത​​​മാ​​​നം ഇ​​​ടി​​​ഞ്ഞ് എ​​​ട്ടു മാ​​​സ​​​ത്തെ ഏ​​​റ്റ​​​വും താ​​​ഴ്ന്ന നി​​​ല​​​വാ​​​ര​​​ത്തി​​​ലാ​​​ണ്. ഇ​​​തിന്‍റെ പ്ര​​​തി​​​ഫ​​​ല​​​നം ഇ​​​ന്നും മു​​​ഖ്യവി​​​പ​​​ണി​​​ക​​​ളെ സ​​​മ്മ​​​ർ​​​ദ​​​ത്തി​​​ലാ​​​ക്കാം.

നി​​​ഫ്റ്റി 24,834ൽനി​​​ന്നു മി​​​ക​​​വോ​​​ടെ​​​യാ​​​ണ് ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ തു​​​ട​​​ങ്ങി​​​യ​​​ത്. വാ​​​ര​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ൽ 25,000 പോ​​​യി​​​ന്‍റ് മ​​​റി​​​ക​​​ട​​​ക്കാ​​​നു​​​ള്ള സൂ​​​ചി​​​ക​​​യു​​​ടെ നീ​​​ക്ക​​​ത്തെ വി​​​ദേ​​​ശ ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​ർ ചെ​​​റു​​​ത്തുതോ​​​ൽ​​​പ്പി​​​ച്ചു. ഒ​​​ര​​​വ​​​സ​​​ര​​​ത്തി​​​ൽ 24,999 വ​​​രെ ക​​​യ​​​റി​​​യ നി​​​ഫ്റ്റി വി​​​ദേ​​​ശഫ​​​ണ്ടു​​​ക​​​ളി​​​ൽനി​​​ന്നു​​​ള്ള വി​​​ൽ​​​പ്പ​​​ന സ​​​മ്മ​​​ർ​​​ദ​​​ത്തി​​​ൽ 24,777ലേ​​​ക്ക് ഇ​​​ടി​​​ഞ്ഞു. എ​​​ന്നാ​​​ൽ, ആ​​​ഭ്യ​​​ന്ത​​​രഫ​​​ണ്ടു​​​ക​​​ളും ആ​​​വേ​​​ശ​​​ത്തോ​​​ടെ വീ​​​ണ്ടും വി​​​പ​​​ണി​​​യെ വാ​​​രി​​​പു​​​ണ​​​ർ​​​ന്നതോ​​​ടെ 25,000 പോ​​​യി​​​ന്‍റ് മ​​​റി​​​ക​​​ട​​​ന്നു സൂ​​​ചി​​​ക 25,078.30 വ​​​രെ സ​​​ഞ്ച​​​രി​​​ച്ചു.

മു​​​ൻ​​​വാ​​​രം ഇ​​​തേ കോ​​​ള​​​ത്തി​​​ൽ സൂ​​​ചി​​​പ്പി​​​ച്ച പ്ര​​​തി​​​രോ​​​ധ​​​മാ​​​യ 25,082 പോ​​​യി​​​ന്‍റ് അ​​​രി​​​കി​​​ലെത്തി​​​യ അ​​​വ​​​സ​​​ര​​​ത്തി​​​ൽ വീ​​​ണ്ടും വി​​​ൽ​​​പ്പ​​​ന​​​ക്കാ​​​രു​​​ടെ പി​​​ടി​​​യി​​​ലക​​​പ്പെ​​​ട്ടു. അ​​​ന്നു സൂ​​​ചി​​​പ്പി​​​ച്ച പ്ര​​​തി​​​രോ​​​ധം മ​​​റി​​​ക​​​ട​​​ന്നി​​​രു​​​ന്ന​​​ങ്കി​​​ൽ ഈ ​​​വാ​​​രം 25,330 വ​​​രെ ഉ​​​യ​​​രാ​​​നു​​​ള്ള ഉൗ​​​ർ​​​ജം ല​​​ഭി​​​ക്കു​​​മാ​​​യി​​​രു​​​ന്നു. വ്യാ​​​ഴാ​​​ഴ്ച ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ൽത​​​ന്നെ വി​​​പ​​​ണി​​​യു​​​ടെ അ​​​ടി​​​യൊഴു​​​ക്കി​​​ൽ മാ​​​റ്റം ക​​​ണ്ടുതു​​​ട​​​ങ്ങി​​​യ​​​ത്. വാ​​​രാ​​​ന്ത്യദി​​​ന​​​ത്തി​​​ൽ വി​​​പ​​​ണി പൂ​​​ർ​​​ണ​​​മാ​​​യി വി​​​ൽ​​​പ്പ​​​ന​​​ക്കാ​​​ർ​​​ക്ക് അ​​​ടി​​​യ​​​റ​​​വു പ​​​റ​​​ഞ്ഞു.

മാ​​​ർ​​​ക്ക​​​റ്റ് ക്ലോ​​​സിംഗ്‌ ന​​​ട​​​ക്കു​​​ന്പോ​​​ൾ നി​​​ഫ്റ്റി 24,717 പോ​​​യി​​​ന്‍റി​​​ലാ​​​ണ്. ഈ ​​​വാ​​​രം വി​​​പ​​​ണി​​​യു​​​ടെ ആ​​​ദ്യ താ​​​ങ്ങ് 24,576 പോ​​​യി​​​ന്‍റി​​​ലാ​​​ണ്. ഈ ​​​സ​​​പ്പോ​​​ർ​​​ട്ട് നി​​​ല​​​നി​​​ർ​​​ത്താ​​​നാ​​​യാ​​​ൽ തി​​​രി​​​ച്ചുവ​​​ര​​​വി​​​ൽ 24,968ലേ​​​ക്കും തു​​​ട​​​ർ​​​ന്ന് 25,219ലേക്കും മു​​​ന്നേറ​​​ാ​​​ൻ നി​​​ഫ്റ്റി​​​ക്കാ​​​​​​വും. എ​​​ന്നാ​​​ൽ, ആ​​​ദ്യ താ​​​ങ്ങി​​​ൽ കാ​​​ലി​​​ട​​​റി​​​യാ​​​ൽ സൂ​​​ചി​​​ക 24,435ലേ​​​ക്കും തു​​​ട​​​ർ​​​ന്ന് 24,043 പോ​​​യി​​​ന്‍റി​​​ലേ​​​ക്കും പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്താം. മു​​​ൻ​​​ വാ​​​ര​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് സൂ​​​ചി​​​ക​​​യി​​​ലെ ചാ​​​ഞ്ചാ​​​ട്ടം ശ​​​ക്ത​​​മാ​​​കാം.


സെ​​​ൻ​​​സെ​​​ക്സ് വീ​​​ണ്ടും ച​​​രി​​​ത്രം തി​​​രു​​​ത്തിക്കുറി​​​ച്ചു. മു​​​ൻ​​​ വാ​​​ര​​​ത്തി​​​ലെ ക്ലോ​​​സിംഗായ 81,332 പോ​​​യി​​​ന്‍റ​​​ിൽനി​​​ന്നു മി​​​ക​​​വോ​​​ടെ​​​യാ​​​ണു തു​​​ട​​​ക്കംകു​​​റി​​​ച്ച​​​ത്. ഒ​​​ര​​​വ​​​സ​​​ര​​​ത്തി​​​ൽ 80,924ലേക്കു താ​​​ഴ്ന്ന സൂ​​​ചി​​​ക പി​​​ന്നീ​​​ട് 82,129ലേ​​​ക്കു കു​​​തി​​​ച്ചശേ​​​ഷം വാ​​​രാ​​​ന്ത്യം 80,981ലാ​​​ണ്. ഈ ​​​വാ​​​രം സെ​​​ൻ​​​സെ​​​ക്സി​​​ന് 81,784-82,587 പോ​​​യി​​​ന്‍റി​​​ൽ പ്ര​​​തി​​​രോ​​​ധ​​​മു​​​ള്ള​​​തി​​​നാ​​​ൽ തു​​​ട​​​ക്ക​​​ത്തി​​​ൽ താ​​​ഴ്ന്നത​​​ല​​​ങ്ങ​​​ളി​​​ൽ വി​​​പ​​​ണി ശ​​​ക്തി​​​പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾക്കു മു​​​തി​​​രാം. തി​​​രു​​​ത്ത​​​ലി​​​ൽ വി​​​പ​​​ണി​​​ക്ക് 80,523ലെ ​​​ആ​​​ദ്യ സ​​​പ്പോ​​​ർ​​​ട്ട് ല​​​ഭി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ അ​​​ടു​​​ത്ത താ​​​ങ്ങാ​​​യ 80,065 പോ​​​യി​​​ന്‍റുവ​​​രെ താ​​​ഴാം.

രൂ​​​പ​​​യു​​​ടെ മൂ​​​ല്യം 83.69ൽനി​​​ന്ന് 83.90 പ്ര​​​തി​​​രോ​​​ധ​​​ത്തിലേ​​​ക്ക് അ​​​ടു​​​ത്തെങ്കി​​​ലും 83.88ലേ​​​ക്ക് ഇ​​​ടി​​​ഞ്ഞ​​​തി​​​നി​​​ടെ​​​യി​​​ൽ കേ​​​ന്ദ്രബാ​​​ങ്ക് വി​​​പ​​​ണി ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്തി​​​യ​​​താ​​​യി ഫോ​​​റെ​​​ക്സ് വൃ​​​ത്ത​​​ങ്ങ​​​ളി​​​ൽനി​​​ന്നു​​​ള്ള വി​​​വ​​​രം. ഇ​​​തി​​​നെ തു​​​ട​​​ർ​​​ന്നു വാ​​​രാ​​​ന്ത്യം അ​​​ൽ​​​പ്പം മെ​​​ച്ച​​​പ്പെ​​​ട്ട് 83.75ൽ ​​​ക്ലോ​​​സിംഗ് ന​​​ട​​​ന്ന​​​ങ്കി​​​ലും 83.90ലെ ​​​പ്ര​​​തി​​​രോ​​​ധം ത​​​ക​​​ർ​​​ത്ത് 84ലേക്കു രൂ​​​പ ദു​​​ർ​​​ബ​​​ല​​​മാ​​​കാ​​​ൻ സാ​​​ധ്യ​​​ത. രൂ​​​പ ക​​​രു​​​ത്തു നേ​​​ടി​​​യാ​​​ൽ 83.60ൽ ​​​ത​​​ട​​​സം നേ​​​രി​​​ടാം.

വി​​​ദേ​​​ശഫ​​​ണ്ടു​​​ക​​​ൾ 14,844 കോ​​​ടി രൂ​​​പ​​​യു​​​ടെ ഓ​​​ഹ​​​രി​​​ക​​​ൾ വി​​​റ്റു, ഒ​​​രു ദി​​​വ​​​സം അ​​​വ​​​ർ 2089 കോ​​​ടി രൂ​​​പ​​​യു​​​ടെ വാ​​​ങ്ങ​​​ലും ന​​​ട​​​ത്തി. ആ​​​ഭ്യ​​​ന്ത​​​ര ഫ​​​ണ്ടു​​​ക​​​ൾ വാ​​​ങ്ങ​​​ലു​​​ക​​​ൾ​​​ക്ക് മു​​​ൻതൂ​​​ക്കം ന​​​ൽ​​​കി. അ​​​വ​​​ർ മൊ​​​ത്തം 11,896 കോ​​​ടി രൂ​​​പ​​​യു​​​ടെ ഓ​​​ഹ​​​രി​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ച​​​തി​​​നി​​​ട​​​യി​​​ൽ 337 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​ൽ​​​പ്പ​​​ന ന​​​ട​​​ത്തി.

ആ​​​ഗോ​​​ള സ്വ​​​ർ​​​ണവി​​​ല കൂ​​​ടു​​​ത​​​ൽ ക​​​രു​​​ത്തു നേ​​​ടാ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പി​​​ൽ. പി​​​ന്നി​​​ട്ട ര​​​ണ്ടാ​​​ഴ്ചക​​​ളി​​​ൽ വ്യ​​​ക്ത​​​മ​​​ക്കി​​​യ 2376 ഡോ​​​ള​​​റി​​​ലെ സ​​​പ്പോ​​​ർ​​​ട്ട് നി​​​ല​​​നി​​​ർ​​​ത്താ​​​നാ​​​യ​​​ത് വ​​​രും ആ​​​ഴ്ചക​​​ളി​​​ൽ മ​​​ഞ്ഞ​​​ലോ​​​ഹ​​​ത്തിന്‍റെ തി​​​ള​​​ക്കം വ​​​ർ​​​ധി​​​പ്പി​​​ക്കാം. ട്രോ​​​യ് ഒൗ​​​ണ്‍സി​​​ന് 2478 ഡോ​​​ള​​​ർ വ​​​രെ ഉ​​​യ​​​ർ​​​ന്നശേ​​​ഷം ക്ലോ​​​സിംഗി​​​ൽ 2442ലാ​​​ണ്.

രാ​​​ജ്യാ​​​ന്ത​​​ര സ്വ​​​ർ​​​ണവി​​​പ​​​ണി​​​യു​​​ടെ നി​​​ല​​​വി​​​ലെ ച​​​ല​​​ന​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ൽ 2353 ഡോ​​​ള​​​റി​​​ലെ താ​​​ങ്ങ് നി​​​ല​​​നി​​​ൽ​​​ക്കു​​​വോ​​​ളം 2527 ഡോ​​​ള​​​ർ വ​​​രെ ഉ​​​യ​​​രാം. വ​​​ർ​​​ഷാ​​​ന്ത്യം വ​​​രെ​​​യു​​​ള്ള സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ മു​​​ന്നേ​​​റ്റം ആ ​​​നി​​​ല​​​യ്ക്കു വീ​​​ക്ഷി​​​ച്ചാ​​​ൽ 2566 ഡോ​​​ള​​​റി​​​ലേ​​​ക്കും തു​​​ട​​​ർ​​​ന്ന് 2666 ഡോ​​​ള​​​റി​​​ലേ​​​ക്കും കു​​​തി​​​ക്കാം. പു​​​തി​​​യ ച​​​രി​​​ത്രം സൃ​​​ഷ്ടി​​​ച്ചാ​​​ൽ പു​​​തു വ​​​ർ​​​ഷവേ​​​ള​​​യി​​​ൽ സ്വ​​​ർ​​​ണം 2735 ഡോ​​​ള​​​റി​​​നെ ഉ​​​റ്റുനോ​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.