വയനാട്ടിൽ സർക്കാർ നിര്‍മിക്കുന്ന വീടുകളിലേക്ക് ഫര്‍ണിച്ചറുകള്‍ നൽകും: ഫ്യൂമ്മ
വയനാട്ടിൽ സർക്കാർ നിര്‍മിക്കുന്ന വീടുകളിലേക്ക് ഫര്‍ണിച്ചറുകള്‍ നൽകും: ഫ്യൂമ്മ
Wednesday, August 7, 2024 1:10 AM IST
കൊ​​ച്ചി: വ​​യ​​നാ​​ട്ടി​​ലെ ഉ​​രു​​ള്‍പൊ​​ട്ട​​ല്‍ ദു​​ര​​ന്ത​​ബാ​​ധി​​ത​​ര്‍ക്കാ​​യി സം​​സ്ഥാ​​ന​​സ​​ര്‍ക്കാ​​ര്‍ പ്ര​​ഖ്യാ​​പി​​ക്കു​​ന്ന പു​​ന​​ര​​ധി​​വാ​​സ പാ​​ക്കേ​​ജി​​ല്‍ നി​​ര്‍മി​​ക്കു​​ന്ന മു​​ഴു​​വ​​ന്‍ വീ​​ടു​​ക​​ള്‍ക്കും ആ​​വ​​ശ്യ​​മാ​​യ ഫ​​ര്‍ണി​​ച്ച​​റു​​ക​​ള്‍ ന​​ല്‍കു​​മെ​​ന്ന് ഫ​​ര്‍ണി​​ച്ച​​ര്‍ മാ​​നു​​ഫാ​​ക്ച​​റേ​​ഴ്സ് ആ​​ന്‍ഡ് മ​​ര്‍ച്ച​​ന്‍റ്സ് വെ​​ല്‍ഫെ​​യ​​ര്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ ഓ​​ഫ് കേ​​ര​​ള (ഫ്യൂ​​മ്മ) സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ടോ​​മി പു​​ലി​​ക്കാ​​ട്ടി​​ല്‍ അ​​റി​​യി​​ച്ചു.

ഒ​​രു വീ​​ട്ടി​​ലേ​​ക്കാ​​വ​​ശ്യ​​മാ​​യ ക​​ട്ടി​​ല്‍, കി​​ട​​ക്ക, ത​​ല​​യ​​ണ​​ക​​ള്‍, ബെ​​ഡ്ഷീ​​റ്റ്, ഡൈ​​നിം​​ഗ് ടേ​​ബി​​ള്‍, നാ​​ല് ഡൈ​​നിം​​ഗ് ചെ​​യ​​ര്‍, ര​​ണ്ട് അ​​ല​​മാ​​ര, ര​​ണ്ട് പ്ലാ​​സ്റ്റി​​ക് ആം ​​ചെ​​യ​​ര്‍, ഡ്രോ​​യിം​​ഗ് റൂ​​മി​​ൽ നാ​​ലു ക​​സേ​​ര, ടീ​​പോ​​യ്, ഡോ​​ര്‍ മാ​​റ്റു​​ക​​ള്‍ എ​​ന്നി​​വ​​യാ​​ണ് ഫ്യൂ​​മ്മ ന​​ൽ​​കു​​ക.


കേ​​ര​​ള​​ത്തി​​ലെ മു​​ഴു​​വ​​ന്‍ ഫ​​ര്‍ണി​​ച്ച​​ര്‍ വ്യാ​​പാ​​രി വ്യ​​വ​​സാ​​യി​​ക​​ളു​​ടെ​​യും സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് മൂ​​ന്നു കോ​​ടി​​യി​​ലേ​​റെ രൂ​​പ വി​​ല​​വ​​രു​​ന്ന ഫ​​ര്‍ണി​​ച്ച​​റു​​ക​​ള്‍ ന​​ല്‍കു​​ക. ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ സ​​ര്‍ക്കാ​​രു​​മാ​​യി ധാ​​ര​​ണാ​​പ​​ത്രം കൈ​​മാ​​റാ​​ന്‍ നാ​​ളെ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നു​​മാ​​യി ഫ്യൂ​​മ്മ പ്ര​​തി​​നി​​ധി​​ക​​ള്‍ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.