റേഞ്ച് റോവര്‍ എസ്വി രണ്‍തമ്പോര്‍ എഡിഷന് ഇന്ത്യയില്‍
Saturday, October 5, 2024 11:11 PM IST
കൊച്ചി: ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ റേഞ്ച്റോവര്‍ എസ്വി രണ്‍തമ്പോര്‍ എഡിഷന് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി.
ദേശീയ മൃഗമായ കടുവയുടെ നിറം, രൂപം എന്നിവയില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് രണ്‍തമ്പോര്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
രാജസ്ഥാനിലെ രണ്‍തമ്പോര്‍ ദേശീയോദ്യാനത്തിന്റെ പേരാണ് പുതിയ എഡിഷനു നല്‍കിയിരിക്കുന്നത്. 12 യൂണിറ്റുകളാണ് ലഭ്യമാകുക. 4.98 കോടി രൂപയാണ് എക്സ് ഷോറൂം വില.