മെട്രോള സ്റ്റീൽസിനെ ആദരിച്ചു
Friday, October 11, 2024 11:15 PM IST
കൊച്ചി: ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് മെട്രോള സ്റ്റീൽസിനെ ആദരിച്ചു. കൊച്ചിയിൽ നടന്ന ലോക സ്റ്റാൻഡേർഡ് ദിനത്തിൽ ഹൈബി ഈഡൻ എംപിയിൽനിന്നു മെട്രോള സ്റ്റീൽസ് ലിമിറ്റഡ് ക്വാളിറ്റി ഹെഡ് ജിസ്മോൻ ഐസക്ക് അവാർഡ് ഏറ്റുവാങ്ങി.
ബിഐഎസ് കൊച്ചി സീനിയർ ഡയറക്ടർ ആൻഡ് ഹെഡ് എ. മുഹമ്മദ് ഇസ്മായിൽ, ബിഐഎസ് കൊച്ചി ജോയിന്റ് ഡയറക്ടർ സായ്കുമാർ വേദുല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ലോക സ്റ്റാൻഡേർഡ് ദിനത്തിൽ ബിഐഎസ് മെറ്റ്കോണ് ടിഎംടി സ്റ്റീൽ ബാറുകൾ അംഗീകരിച്ചതിനാണ് അംഗീകാരം.