ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തിൽ
Monday, October 14, 2024 11:49 PM IST
മുംബൈ: കഴിഞ്ഞയാഴ്ചത്തെ മന്ദതയൊക്കെ തകർത്തെറിഞ്ഞ് ഇന്ത്യൻ ഓഹരി വിപണികൾ ഇന്നലെ നേട്ടത്തിലെത്തി. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ വിപണികൾ വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെയാണ്.
പിന്നീട് കൂടുതൽ കയറ്റത്തിലായി. നിഫ്റ്റി 164 പോയിന്റ് ഉയർന്ന് 25,128ലും സെൻസെക്സ് 592 പോയിന്റ് ഉയർന്ന് 81,973.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ക്രൂഡോയിൽ വിലയിലുണ്ടായ കുറവ് ഇന്ന് വിപണിയെ സ്വാധീനിച്ചു. ബ്രെന്റ് ക്രൂഡോയിൽ വില രണ്ട് ശതമാനത്തോളം താഴ്ന്ന് ബാരലിന് 77.02 ഡോളറായി.