ഒമ്പത് കാരറ്റ് സ്വര്‍ണത്തിനും ഹാള്‍ മാര്‍ക്കിംഗ്
Saturday, July 19, 2025 11:55 PM IST
കൊച്ചി: രാജ്യത്ത് ഒമ്പത് കാരറ്റ് സ്വര്‍ണം കൂടി ഹാള്‍മാര്‍ക്കിംഗിന്റെ (ഹോള്‍ മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍) പരിധിയിലേക്ക്.
നിലവിലുള്ള 24, 23, 22, 20, 18, 14 കാരറ്റുകള്ക്കു പുറമെയാണ് ഒമ്പത് കാരറ്റ് സ്വര്‍ണാഭരണങ്ങളും ഹാള്‍മാര്‍ക്കിംഗ് പരിധിയിലേക്ക് എത്തിയത്. 37.5 ശതമാനം പരിശുദ്ധിയാണ് ഒമ്പത് കാരറ്റ് സ്വര്‍ണാഭരണങ്ങളില്‍ ഉണ്ടാകുക.
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ ഐഎസ് 1417:2016 നിയമം ഭേദഗതി ചെയ്തതനുസരിച്ചാണ് ഒമ്പത് കാരറ്റ് സ്വര്‍ണത്തിനും ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയത്.
ഒമ്പത് കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാക്കിയത് സ്വാഗതം ചെയ്യുന്നുവെന്നും ഇത് സ്വര്‍ണാഭരണ വ്യാപാര മേഖലയില്‍ പുതിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്നും ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അബ്ദുൾ നാസര്‍ പറഞ്ഞു.