വ​നി​ത ക്രി​ക്ക​റ്റി​ല്‍ റി​ക്കാ​ര്‍ഡ് കൂ​ട്ടുകെ​ട്ട്
Monday, May 15, 2017 11:17 AM IST
പോചെഫ്സ്ഫ്രും: വ​നി​താ ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​ക്കു ലോ​ക റി​ക്കാ​ര്‍ഡ് കൂ​ട്ടു​കെ​ട്ട്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ പോചെ ഫ്സ്ഫ്രുമിൽ ന​ട​ക്കു​ന്ന ച​തു​ര്‍രാ​ഷ്‌ട്ര ടൂ​ര്‍ണ​മെ​ന്‍റി​ൽ അയർ ലൻഡിനെതിരേ ഓപ്പണർമാരായ ദീ​പ്തി ശ​ര്‍മ​യും പൂ​നം റൗ​ത്തും ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ 320 റ​ണ്‍സി​ന്‍റെ ലോ​ക റി​ക്കാ​ര്‍ഡ് സ​ഖ്യ​മു​ണ്ടാ​ക്കി. മത്സരത്തിൽ ഇന്ത്യ 249 റൺസിന്‍റെ വൻ ജയം സ്വന്തമാക്കുകയും ചെയ്തു.

ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 50 ഓ​വ​റി​ല്‍ മൂ​ന്നു വി​ക്ക​റ്റി​ന് 358 റ​ണ്‍സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. മറുപടി ബാറ്റിംഗിൽ അയർലൻഡ് 40 ഓവറിൽ 109 റൺസിന് എല്ലാവരും പുറത്തായി. ദീ​പ്തി-​പൂ​നം കൂ​ട്ടു​കെ​ട്ട് 45.3 ഓ​വ​റി​ലാ​ണ് പി​രി​ഞ്ഞ​ത്. 160 പ​ന്ത് നേ​രി​ട്ട് 188 റ​ണ്‍സാ​ണെ​ടു​ത്ത​ദീ​പ്തി 27 ഫോ​റും ര​ണ്ടു സി​ക്‌​സും പ​റ​ത്തി. വനിതാ ക്രിക്കറ്റിലെ മികച്ച രണ്ടാമത്തെ വ്യക്തിഗത സ്കോറാണിത്. 116 പ​ന്തി​ല്‍ 109 റ​ണ്‍സ് നേ​ടി​യ പൂ​നം റി​ട്ട​യേ​ഡ് ഔ​ട്ടാ​യി. 11 ഫോ​റാ​ണ് പൂ​നം പാ​യി​ച്ച​ത്. അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ ശി​ഖ പാ​ണ്ഡെ (27) റ​ണ്‍സ് അ​ടി​ച്ചു​കൂ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.