റൂണിക്ക് രണ്ടു വർഷത്തേക്ക് ഡ്രൈവിംഗ് വിലക്ക്
Monday, September 18, 2017 11:26 AM IST
സ്‌​റ്റോ​ക്ക്‌​പോ​ര്‍ട്ട് (യുകെ): മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് മു​ന്‍ ഇം​ഗ്ല​ണ്ട് ഫു​ട്‌​ബോ​ള്‍ ക്യാ​പ്റ്റ​ന്‍ വെ​യ്ന്‍ റൂ​ണി​ക്ക് ഡ്രൈ​വിം​ഗ് വി​ല​ക്ക്. ര​ണ്ടു വ​ര്‍ഷ​ത്തേ​ക്കാ​ണ് വി​ല​ക്ക്. ഇ​തി​നു പു​റ​മേ 100 മ​ണി​ക്കൂ​ര്‍ ശ​മ്പ​ള​മി​ല്ലാ​തെ സാ​മൂ​ഹി​ക​സേ​വ​നം ചെ​യ്യു​ക​യും വേ​ണം.

സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​നാ​ണ് റൂ​ണി ഒ​രു ഫോ​ക്‌​സ്‌​വാ​ഗ​ന്‍ ബീ​റ്റി​ലി​ല്‍ ഗ​ര്‍ഭി​ണി​യാ​യ ഭാ​ര്യ​യും മൂ​ന്നു​മ​ക്ക​ളു​മൊ​ത്ത് ക​റ​ങ്ങാ​നി​റ​ങ്ങി​യ​ത്. പോ​ലീ​സ് ചെ​ക്കിം​ഗി​ല്‍ റൂ​ണി​ക്കെ​തി​രെ കേ​സെ​ടു​ക്കു​കയാ​യി​രു​ന്നു. സ്‌​റ്റോ​ക്ക്‌​പോ​ര്‍ട്ട് മ​ജി​സ്‌​ട്രേ​റ്റ് കോ​ര്‍ട്ടി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന വി​ചാ​ര​ണ​യ്‌​ക്കൊ​ടു​വി​ലാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. നി​യ​മം ലം​ഘി​ച്ച​തി​നും ദു​ര്‍മാ​തൃ​ക കാ​ണി​ച്ച​തി​നും താ​രം കോ​ട​തി വി​ചാ​ര​ണ​യ്ക്കു​ശേ​ഷം ഒ​രു പ്ര​സ്താ​വ​ന​യി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ളോ​ട് മാ​പ്പ​പേ​ക്ഷി​ച്ചു. കോ​ട​തി​യു​ടെ ശി​ക്ഷ അം​ഗീ​ക​രി​ക്കു​ന്ന​താ​യും സാ​മൂ​ഹി​ക സേ​വ​ന​ത്തി​നു ല​ഭി​ച്ച അ​വ​സ​രം ന​ന്നാ​യി വി​ ന​ിയോ​ഗി​ക്കു​മെ​ന്നും റൂ​ണി പ​റ​ഞ്ഞു. ഇ​പ്പോ​ള്‍ എ​വ​ര്‍ട്ട​ണ്‍ ക്ലബ്ബി​ലെ ഫോ​ര്‍വേ​‍ഡാ​ണ് താ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.