രഞ്ജി ടീമായി: സച്ചിന്‍ ബേബി നയിക്കും
Tuesday, September 19, 2017 11:50 AM IST
കൊ​ച്ചി: ര​ഞ്ജി​ട്രോ​ഫി ക്രി​ക്ക​റ്റ് 2017 - 2018 സീ​സ​ണി​ലേ​ക്കു​ള്ള കേ​ര​ള ടീ​മി​നെ സ​ച്ചി​ന്‍ ബേ​ബി ന​യി​ക്കും. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ടീ​മി​നെ ന​യി​ച്ചി​രു​ന്ന​ത് രോ​ഹ​ൻ പ്രേ​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ന്‍റെ പ്ര​മു​ഖ താ​ര​ങ്ങ​ളാ​യ സ​ഞ്ജു സാം​സ​ണും ബേ​സി​ല്‍ ത​മ്പി​യും ടീ​മി​ലു​ണ്ട്. 15 അം​ഗ ടീ​മി​നെ​യാ​ണ് ഇ​പ്പോ​ള്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രെ​ക്കൂ​ടാ​തെ അ​ഞ്ച് റി​സ​ര്‍വ് താ​ര​ങ്ങ​ളെ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മു​ന്‍ ശ്രീ​ല​ങ്ക​ന്‍, ബം​ഗ്ലാ​ദേ​ശ് പ​രി​ശീ​ല​ക​നാ​യ ഡേ​വ് വാ​ട്‌​മോ​റാ​ണ് ടീ​മി​ന്‍റെ മെ​ന്‍റ​ര്‍ കോ​ച്ച്. മു​ഖ്യ പ​രി​ശീ​ല​ക​ന്‍ മു​ന്‍ ഇ​ന്ത്യ​ന്‍ താ​ര​മാ​യ ടി​നു യോ​ഹ​ന്നാ​നാ​ണ്.

ടീ​മം​ഗ​ങ്ങ​ള്‍ : സ​ഞ്ജു സാം​സ​ണ്‍, രോ​ഹ​ന്‍ പ്രേം, ​അ​രു​ണ്‍ കാ​ര്‍ത്തി​ക്ക്, ജ​ല​ജ് സ​ക്സേ​ന, അ​സ്ഹ​റു​ദ്ദീ​ന്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍) , അ​ക്ഷ​യ് ച​ന്ദ്ര​ന്‍, സ​ല്‍മാ​ന്‍ നി​സാ​ര്‍, സ​ന്ദീ​പ് വാ​ര്യ​ര്‍, ബേ​സി​ല്‍ ത​മ്പി, മോ​നി​ഷ്, എം.​ഡി. നി​ധീ​ഷ്, പി. ​രാ​ഹു​ല്‍, വി​ഷ്ണു വി​നോ​ദ്, ആ​സി​ഫ്.

സ്റ്റാ​ന്‍ഡ് ബൈ​സ് : ഫാ​ബി​ദ് ഫാ​റൂ​ഖ്, ആ​ത്തി​ഫ് ബി​ന്‍ അ​ഷ്റ​ഫ്, സി​ജോ മോ​ന്‍ ജോ​സ​ഫ്, അ​ക്ഷ​യ് കെ.​സി, ഡാ​രി​ല്‍. എ​ഫ്.

മെ​ന്‍റ​ര്‍ കോ​ച്ച് : ഡേ​വ് വാ​ട്മോ​ര്‍, ഹെ​ഡ് കോ​ച്ച് : ടി​നു യോ​ഹ​ന്നാ​ന്‍, അ​സി​സ്റ്റ​ന്‍റ് കോ​ച്ച്: മ​സ​ര്‍ മൊ​യ്തു, ബാ​ബു, വീ​ഡി​യോ അ​ന​ലി​സ്റ്റ്: രാ​കേ​ഷ് മേ​നോ​ന്‍, ഫി​സി​യോ: ശ്രീ​ജി​ത്ത്, അ​ഡ്മി​നി​സ്ട്ര​ഷ​ന്‍ മാ​നേ​ജ​ര്‍ : സ​ജി കു​മാ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.