പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സും അൽഫോൻസയും ജേതാക്കൾ
Saturday, September 23, 2017 11:52 AM IST
കോ​​​ത​​​മം​​​ഗ​​​ലം: മാ​​​ർ അ​​​ത്ത​​​നേ​​​ഷ്യ​​​സ് കോ​​​ള​​​ജി​​​ൽ ന​​​ട​​​ന്ന മ​​​ഹാ​​​ത്മ​​​ാഗാ​​​ന്ധി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഇ​​​ന്‍റ​​​ർ കോ​​​ള​​​ജ് അ​​​ക്വാ​​​ട്ടി​​​ക് ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജ് ഓ​​​വ​​​റോ​​​ൾ കി​​​രീ​​​ടം ചൂ​​​ടി. വാ​​​ട്ട​​​ർ​​​പോ​​​ളോ​​​യി​​ലും ഇ​​​രു​​​പ​​​ത് ഇ​​​ന​​​ങ്ങ​​​ളി​​ലാ​​യി നീ​​​ന്ത​​​ലി​​ലു​​മാ​​ണു മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ന്ന​​ത്.

പു​​​രു​​​ഷ വി​​​ഭാ​​​ഗം നീ​​ന്ത​​ലി​​ൽ 112 പോ​​​യി​​​ന്‍റോ​​​ടെ പാ​​ലാ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജ് ചാ​​​മ്പ്യ​​​ൻ​​​മാ​​​രാ​​​യി. ആ​​​തി​​​ഥേ​​​യ​​​രാ​​​യ എം.​​​എ. കോ​​​ള​​​ജ് 51 പോ​​​യി​​​ന്‍റോ​​​ടെ റ​​​ണ്ണ​​​റ​​​പ്പാ​​​യി. ആ​​​ലു​​​വ യു.​​സി. കോ​​​ള​​​ജ് 33 പോ​​​യി​​​ന്‍റോ​​​ടെ മൂ​​​ന്നാം സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കി. വ​​​നി​​​താ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പാ​​​ലാ അ​​​ൽ​​​ഫോ​​​ൻ​​​സ കോ​​​ള​​​ജ് 130 പോ​​​യി​​​ന്‍റോടെ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പ് നേ​​​ടി​​​യ​​​ത്. ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​സം​​​പ്ഷ​​​ൻ കോ​​​ള​​​ജ് 40 പോ​​​യി​​​ന്‍റോ​​​ടെ ര​​​ണ്ടാം സ്ഥാ​​​ന​​​ത്തും ആ​​​ലു​​​വ യുസി കോ​​​ള​​​ജ് അ​​​ഞ്ച് പോ​​​യി​​​ന്‍റോ​​​ടെ മൂ​​​ന്നാം സ്ഥാ​​​ന​​​ത്തു​​മെ​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.